‘കങ്കുവ’ എത്തും മുന്നേ ആരാധകരെ ആവേശത്തിലാക്കി പുത്തൻ അപ്ഡേറ്റ്

0
170

പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രമാണ് ‘കങ്കുവ’. സുര്യ നായകനായി വേറിട്ട വേഷത്തിൽ എത്തുന്ന ചിത്രം സംബന്ധിച്ച ഒരു അപ്ഡേറ്റ് ആണ് ഇപ്പോൾ ആരാധകരെ ആകാഷയിലാക്കുന്നത്. ചിത്രത്തി​ന്റെ രണ്ടാം ഭാ​ഗം കങ്കുവ 2 ആണ് വിഷയം. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എന്നതാണ് കങ്കുവയുടെ ഏറ്റവും വലിയ പ്രത്യേകത. ബോക്സ് ഓഫീസിലും സൂര്യക്ക് നേട്ടമുണ്ടാക്കാൻ ചിത്രം സഹായിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിരവധി രഹസ്യങ്ങള്‍ നിറഞ്ഞ കങ്കുവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാവ് തന്നെ സ്ഥിരീകരിച്ചത് ആണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

കങ്കുവ ഒന്നാം ഭാ​ഗത്തിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് നിര്‍മാതാവ് വ്യക്തമാക്കിയിട്ടുള്ളത്. കങ്കുവ രണ്ടിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാൻ ചിത്രത്തില്‍ അവരെ ആവേശഭരിതരാക്കുന്ന ഘടകങ്ങളുണ്ടെന്നാണ് നിര്‍മാതാവ് വ്യക്തമാക്കിയത്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും നിര്‍മാതാവ് അതിനിടെ സൂചിപ്പിച്ചു. കങ്കുവ 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ജ്ഞാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്.

സിരുത്തൈ ശിവയാണ് കങ്കുവയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യ നായകനായ കങ്കുവയിലെ വലിയ യുദ്ധ രംഗം വമ്പൻ ക്യാൻവാസിലാണ് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെകുറിച്ച് വാർത്തകൾ നിരവധി വന്നിരുന്നു.ക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകും എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഓടിടി വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തി​ന്റെ ഒടിടി അവകാശം നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ ഒരിക്കൽ പറഞ്ഞിരുന്നു. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ആരാധകരോട് പറഞ്ഞത്. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ വളരെ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു . ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് തങ്ങള്‍ കങ്കുവ ചിത്രീകരിച്ചതെന്നും, അതി​ന്റെ പ്രയത്നം പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കിയിരുന്നു. ചിത്രത്തി​ൽ സൂര്യയുടെ ലുക്കും അതി​ന്റെ ​ഗ്ലിംപ്സുമെല്ലം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വെെറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here