ഉബൈനിയുടെ സംവിധാനത്തിൽ ആൻസൻ പോളും സ്മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘റാഹേൽ മകൻ കോര’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടേയും മകൻറേയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ ജീവിതകഥ പറയുന്നതാണ് ചിത്രം. എസ്.കെ.ജി ഫിലിംസിൻറെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സിനിമയാണ് ‘റാഹേൽ മകൻ കോര’ എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.
ചിത്രം തീയേറ്ററുകളിൽ എത്താൻ ഇനി വെറും ചുരുങ്ങിയ ദിവസങ്ങൾ മാത്രമേയുള്ളുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. ഷാജി കെ ജോർജ്ജാണ് നിർമ്മാണം. അൽത്താഫ് സലീം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് ബേബി എടത്വയാണ് കഥയും തിരക്കഥയുമൊരുക്കുന്നത്. ഛായാഗ്രഹണം ഷിജി ജയദേവൻ, എഡിറ്റർ അബൂതാഹിർ, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരിനാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി.
കോസ്റ്റ്യൂം ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് വിനീഷ് കണ്ണൻ, ഡി.ഐ വിസ്ത ഒബ്സ്യുക്യൂറ, സി.ജി ഐ വി എഫ് എക്സ്, സ്റ്റിൽസ് അജേഷ് ആവണി, ശ്രീജിത്ത്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്. എന്തായാലും ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ വളരെ ആകാംക്ഷയിൽ ആയിരുന്നു. ‘അമ്മ വേഷം മനോഹരമാക്കി തീർക്കുന്നതിൽ കഴിവ് തെളിയിച്ച നടിയാണ് സ്മിനു സിജോ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് സിനിമയിൽ അമ്മയും മകനുമായി അഭിനയിക്കുന്ന സ്മിനു സിജോയും ആൻസൺ പോളുമായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും ആരാധകർ ഏറ്റെടുത്തു. എന്നാൽ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ സ്മിനുവിന് പകരം നായികയാണ് എത്തിയിരിക്കുന്നത്.