സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ജയിലർ. രജനികാന്തും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ജയിലറിന്റെ സക്സസിനെക്കുറിച്ച് രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെയാണ് “ഷോലെ ചിത്രത്തിലെ ഗബ്ബാൻ സിംഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ മുൻപ് നിങ്ങളോട് പറഞ്ഞിരുന്നു. നിങ്ങളുടെ പ്രിയപ്പെട്ട നടനും എന്റെ സുഹൃത്തുമായ വിനായകൻ ഇന്ന് ഇവിടെ വന്നിട്ടില്ല.
അതുപോലെ രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും സ്നേഹവും ലഭിച്ചിരുന്നത്. അതുപോലെയാണ് ഇപ്പോൾ ജയിലർ സിനിമയിലെ കഥാപാത്രമായ വർമനും. വർമൻ എന്ന കഥാപാത്രം ഇല്ലെങ്കിൽ ജയിലർ ഉണ്ടാവില്ലായിരുന്നു. കാരണം അത്രമാത്രം വളരെയധികം മനോഹരമായാണ് വിനായകൻ ജയിലറയിൽ അഭിനയിച്ചിരിക്കുന്നത്” എന്നാണ് രജനികാന്ത് പറഞ്ഞത്. ആഗോളവിപണിയിൽ ജയിലർ നാന്നൂറ് കോടി കടന്നത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കേരളത്തില്‍ മാത്രമായി ചിത്രം എട്ട് കോടിയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം സ്വന്തമാക്കിയത്.
ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.
ടിച്ച് നിന്ന് അദ്ദേഹം വില്ലൻ കഥാപാത്രമായി ചിത്രത്തിൽ അരങ്ങുതകർക്കുകയായിരുന്നു. രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാം. അനിരുദ്ധിന്റെ ബിജിഎം ഓരോ രംഗങ്ങളെയു൦ പ്രകമ്പനം കൊള്ളിക്കുന്നു. വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണം ഓരോ രംഗങ്ങളിലും മികച്ചുനിൽക്കുന്നു. ജയിലർ സംവിധായകൻ നെൽസനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത് എത്തിയിരുന്നു .