ചുവപ്പിൽ തീ പടർത്തി രജീഷ ; ചിത്രങ്ങൾ

0
176

മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ് രജീഷ വിജയൻ. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ വരവറിയിച്ച രജീഷ വിജയന് പിന്നീട് കരിയറിൽ ഉയർച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈനിറയെ ചിത്രങ്ങളാണ് താരത്തിന് കൈവന്നത്. തെലുങ്കില്‍ രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ താരം അരങ്ങേറ്റം കുറിച്ചു. തമിഴിലും സജീവമാണ് താരം. ചുവപ്പ് നിറത്തിലുള്ള ഷോര്‍ട്ട് ഫ്രോക്കില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കയാണ് നടി.

 

View this post on Instagram

 

A post shared by Rajisha Vijayan (@rajishavijayan)

സാമ്‌സണ്‍ ലി ആണ് ഫോട്ടോഷൂട്ടിനായി ഹെയര്‍ ആന്‍ഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഷാഫി ഷക്കീര്‍ ആണ് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ വിജയകരമായി പ്രദര്‍ശനം ഇപ്പോഴും തുടരുന്ന മലയാള ചിത്രമാണ് മധുരം മനോഹരം മോഹം. ലവ്ഫുള്ളി യുവേഴ്‌സ് വേദ, ഫ്രീഡം ഫൈറ്റ്, മലയന്‍കുഞ്ഞ്, പകലും പാതിരാവും തുടങ്ങിയ സിനിമകളിലാണ് താരത്തെ ഒടുവില്‍ കണ്ടത്. അമല എന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. കര്‍ണന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി ജയ് ഭീം, സര്‍ദാര്‍ തുടങ്ങിയ സിനിമകളിലും തന്റെ സാനിധ്യം അറിയിച്ചു.

 

View this post on Instagram

 

A post shared by Rajisha Vijayan (@rajishavijayan)

ഷറഫുദ്ധീന്‍, രജീഷ വിജയൻ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. ചിത്രത്തിന്റെ ട്രെയിലറിനും മറ്റും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ‘മധുര മനോഹര മോഹം’ എന്ന പ്രോമോ സോങ്ങും ‘തത്തണ് തത്തണ് ‘, ‘ഒരു നോക്കിൽ’ എന്നീ ഗാനങ്ങളും യൂട്യൂബിൽ ട്രെൻഡിങ് ആണ്. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്.

ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈനറായാണ് ചിത്രം വരുന്നത് . വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, ബിജു സോപാനം, ആര്‍ഷ ബൈജു, അല്‍ത്താഫ് സലിം, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.

LEAVE A REPLY

Please enter your comment!
Please enter your name here