തന്റെ രാഷ്ട്രീയ നിലപാട് കൊണ്ട് പ്രശസ്തനായ നടനും സംവിധായകനുമാണ് രമേഷ് പിഷാരടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനുഭാവിയായ പിഷാരടി പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടതു പക്ഷത്തെ ഫേസ്ബുക്കിൽ ട്രോളിയിരിക്കുകയാണിപ്പോൾ.
ജയറാമും ശ്രീനിവാസനും തകർത്തഭിനയിച്ച ‘സന്ദേശം’ സിനിമയിലെ “എന്ത് കൊണ്ട് നമ്മൾ തൊറ്റു എന്ന് ലളിതമായിട്ടു പറഞ്ഞാലെന്താ” എന്ന് ബോബി കൊട്ടാരക്കര അവതരിപ്പിച്ച പാർട്ടി അണി ശങ്കരാടി അവതരിപ്പിച്ച നേതാവിനോട് ചോദിക്കുന്ന സംഭാഷണമാണ് പിഷാരടി ഫേസ്‌ബുക്കിൽ പങ്കു വെച്ചിരിക്കുന്നത്.
അതേസമയം, പുതുപ്പള്ളിയിലെ ആവേശകരമായ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ചാണ്ടി ഉമ്മന് അനുകൂലമായാണ് പുതുപ്പള്ളി വിധിയെഴുതിയിരിക്കുന്നത്. 80144 വോട്ടുകളാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നേടിയത്. എതിർസ്ഥാനാർത്ഥിയേക്കാളും 37719 വോട്ട് ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ കരസ്ഥമാക്കിയത്. 42425 വോട്ടുകളാണ് ജൈയ്ക് സി തോമസ് ലഭിച്ചത്. 54328 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജൈയ്ക് സ്വന്തമാക്കിയിരുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 എന്ന കുറഞ്ഞ സംഖ്യയിലേക്കു ഒതുക്കാൻ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അതിനിരട്ടിയായിരുന്നു. കോൺഗ്രസിന്റെ ഇത്രയും കാലത്തെ വിജയം ജയിക്കിന്റെ മൂന്നാം വരവോടെ അവസാനിപ്പിക്കാൻ കഴിയുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയാണ് ഇതോടെ തകർന്നത്. ഈസി വാക്കോവറായി പുതുപ്പള്ളിയ്ക്ക് ജയിക്കാനാവുമെന്ന എൽഡിഎഫിന്റെ വിശ്വാസത്തെ വളരെ എളുപ്പത്തിലാണ് പുതുപ്പള്ളിയുടെ ചാണ്ടികുഞ്ഞ് തകർത്തത്.
ഇതിന് മുൻപും പിഷാരടി തന്റെ കോൺഗ്രസ് അനുകൂല നിലപാടുകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾക്കു പുറമെ സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തോടൊപ്പം പങ്കുചേർന്ന വ്യക്തിയാണ് നടൻ രമേഷ് പിഷാരടി. ആ ദിവസത്തെക്കുറിച്ച് പിഷാരടിപിന്നീട് പറഞ്ഞത്. “രാഹുൽഗാന്ധി എറണാകുളത്തെത്തിയ സമയത്ത് അന്ന് ചില തിരക്കുകൾ കാരണം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എറണാകുളത്ത് ഹോട്ടലിൽവച്ച് രാഹുൽ നേതാക്കളെയൊക്കെ കണ്ടിരുന്നു. എന്നാൽ ഹോട്ടലിൽവച്ച് കാണുന്നതിനേക്കാൾ അദ്ദേഹത്തോടൊപ്പം നടക്കാനായിരുന്നു ആഗ്രഹിച്ചത്. മലപ്പുറത്തെ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്നു. രാവിലെ ഏകദേശം രണ്ട് മൂന്ന് മണിക്കൂറോളം യാത്രയിലുണ്ടായി. ഇതിനിടയിൽ രാഹുലിനോട് പല കാര്യങ്ങൾ സംസാരിച്ചു. എന്റെ കുടുംബത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചോദിച്ചു. അച്ഛൻ എയർഫോഴ്‌സിലുണ്ടായിരുന്നതിനെക്കുറിച്ചും, കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ എന്നോട് സംസാരിച്ചു. നടക്കുന്നതിനിടെ ഇരുവശങ്ങളിലും ആളുകൾ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു സംസാരിച്ചത്” എന്നാണ്