“കണ്ണൂർ സ്‌ക്വാഡ് ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു”: റോണി

0
228

റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയും റോണി വർഗീസുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ കണ്ണൂരിൽ വെച്ച് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിന്റെ കുടുംബവുമായി നടത്തിയ പരിപാടിയിൽ വെച്ച് റോണി പറയുന്നത് ചിത്രം ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു എന്നാണ്.

“കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലെ തീയറ്ററിൽ പോയപ്പോൾ അവിടെയുള്ളവർ ഞങ്ങൾക്ക് നൽകിയ സ്നേഹം വളരെ വലുതാണ്. നല്ലൊരു സിനിമയ്ക്ക് പബ്ലിസിറ്റി വേണ്ട എന്ന് പറയുന്നത് പോലെ അതിന്റെ കഷ്ടപ്പാടിനും ആത്മാർത്ഥതയ്ക്കും ദൈവം നൽകിയ സമ്മാനമാണ് ഈ വിജയം” എന്നാണ് പറഞ്ഞത്.

അതേസമയം സിനിമക്ക് രണ്ടാം ഭാഗമുണ്ടാകുമോയെന്ന പ്രേക്ഷക സംശയത്തിന് തിരക്കഥാകൃത്തുക്കളിലൊരാളായ മുഹമ്മദ് ഷാഫി മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “മലയാളി പ്രേക്ഷകർ വളരെ അഡ്വാൻസ്ഡ് ആണ്. ഒരു കഥ പറഞ്ഞു അവരെ വിശ്വസിപ്പിക്കാനും കയ്യിലെടുക്കാനും ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരുടെ ഇടയിൽ ഒരു സിനിമയിറക്കി വിജയിപ്പിക്കുക എന്നുള്ളത് തന്നെ വലിയ കാര്യമായാണ് കാണുന്നത്. ഈ സിനിമ വിജയമായതിൽ സന്തോഷമുണ്ട്. അതെ സമയം തന്നെ കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നത് ചിന്തയിലുള്ള കാര്യമാണ്. ”

Kannur Squad Leaked Online: Mammootty's film Available For Download Online | Malayalam News, Times Now

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം കണ്ണൂർ സ്‌ക്വാഡ് ടീം ആഘോഷിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ മമ്മൂട്ടിയ്ക്ക് താരത്തിന്റെ വീട്ടിൽ വലിയ ആഘോഷമാണ് ടീം ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉൾപ്പെടെയുള്ളവർ താരത്തിന്റെ വീട്ടിൽ വെച്ച് കേക്ക് മുറിച്ച് ഈ വിജയം ആഘോഷിച്ചു. നടൻ കൊഞ്ചാക്കൊ ബോബനും വിജയാഘോഷത്തിൽ പങ്കാളിയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിടക്കം വൈറലായിരുന്നു. കൂടാതെ കണ്ണൂർ സ്‌ക്വാഡ് റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 2.75 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രം നേടിയത്. രണ്ട് ദിവസത്തിനുള്ളിൽ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർഡിഎക്സ് ആദ്യദിനത്തിൽ 1.25കേടി രൂപയാണ് നേടിയത്. ഈ കളക്ഷനാണ് കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഹൈപ്പില്ലാതെ എത്തിയ ചിത്രം എന്ന നിലയിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്‍ക്വാഡിന് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here