“മാപ്പിള കലകൾക്കും തനിമയുണ്ട്. കാലത്തിനനുസരിച്ച് മാറേണ്ടവയല്ല അവയൊന്നും” ഷംസുദ്ധീൻ നെല്ലറ

0
336

മാപ്പിള കലയായ ഒപ്പനയെ അതിന്റെ തനിമയോട് കൂടി തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നു ഷംസുദ്ധീൻ നെല്ലറ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഷംസുദ്ധീൻ നെല്ലറ ഒപ്പനയെ കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീൻ. ഫുഡ് പ്രോഡക്ട്സ്, ഹോട്ടൽ, ഫാഷൻ തുടങ്ങിയ മേഖലകളിൽ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ഷംസുദ്ദീന്റെ വിജയത്തിന്റെ പിന്നിൽ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു പിന്നിലുള്ളത്.

ഷംസുദ്ധീന്റെ വാക്കുകൾ….

“ഒപ്പനക്കു അതിന്റെതായ തനിമയുണ്ട്. കഥകളി കാലത്തിനനുസരിച്ചു നമുക്ക് മാറ്റാൻ സാധിക്കില്ലല്ലോ അത് പോലെ ഒപ്പനയും മാറ്റാൻ സാധിക്കില്ല. ഇപ്പോഴുള്ള ഈ ആധുനിക രൂപത്തിനെ നമുക്ക് വേണമെങ്കിൽ സിനിമാറ്റിക് ഡാൻസ് എന്നൊക്കെ പറയാം, ഒപ്പന എന്ന് പറയാൻ കഴിയില്ല. ഇപ്പോൾ യഥാർത്ഥ ഒപ്പനയും പരമ്പരാ​ഗത മാപ്പിള പാട്ടുകളുമൊക്കെ കേൾക്കണമെങ്കിൽ സ്കൂൾ കലോത്സവങ്ങളിൽ പോകേണ്ട അവസ്ഥയാണ്.”

അതേസമയം,മമ്മൂക്കയുമായി വലിയ അടുപ്പമാണ്. മമ്മൂക്കയ്ക്ക് എപ്പോൾ മെസേജ് അയച്ചാലും ഉടൻ തന്നെ തിരികെ മെസേജ് അയക്കും. ടൊവീനോയുമായി നല്ല സുഹൃദ്ബന്ധമാണ്. അതിനോടൊപ്പം ദിലീപ്, ദിലീപിനെ കഴിഞ്ഞദിവസം കല്യണത്തിന് കണ്ടിരുന്നു. 2008ൽ മൂപ്പരുടെ പരിപാടി ഞാൻ തന്നെയാണ് ചെയ്തത്. അന്ന് കലാഭവൻ മണി മരിച്ചിട്ടില്ലായിരുന്നു, അവർ ടീം മുഴുവൻ പേരും ഉണ്ടായിരുന്നു.ഞാൻ സ്റ്റേജ് ഷോകൾ ചെയ്യുമായിരുന്നു.

സ്റ്റേജ് ഷോ നടത്തിയാൽ നമുക്ക് പറ്റിയ പണിയല്ലെന്ന് മനസിലായി. അതിലൊരു പാട് നഷ്ടങ്ങളുണ്ടാകും. ഒരു കലാകാരനെ കൊണ്ടുപോയാൽ, മറ്റൊരു കലാകാരനെ കൊണ്ടുപോകാതെയായാൽ അവന് എന്നോട് ദേഷ്യമാകും.എനിക്ക് എല്ലാവരെയും ഒരു പോലെയായത് കൊണ്ട് ഒരാളെ കൊണ്ടുപോയാൽ മറ്റൊരാൾക്ക് ദേഷ്യമാകുന്നത് കൊണ്ട് അത് ഞാൻ നിർത്തി. ആരെങ്കിലും സ്പോൺസർഷിപ്പിന് ചോദിച്ചാൽ എന്തെങ്കിലും കൊടുക്കും. അപ്പോൾ നമുക്കും സമാധാനമാകും.

അതേസമയം, യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഏകദേശം 63 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഏകദേശം ഈവർഷം കൊണ്ട് 70 രാജ്യങ്ങൾ സന്ദർശിക്കാനാണ് ആഗ്രഹം. 100 രാജ്യങ്ങളോളം സന്ദർശിക്കണമെന്നാണ് എന്റെ ആഗ്രഹം. ആ സമയത്ത് ടൂർ പോയത് പിടിച്ചുകൊണ്ടാണ് അതിന് ശേഷമാണ് ഇങ്ങനയൊരാഗ്രഹം ഉണ്ടായത്. അന്ന് ഫോൺ ഇല്ലാതിരുന്ന കാലമായിരുന്നു. ചെറിയ ഇൻലൻഡിൽ കത്തുകളെഴുതും. എല്ലാമാസവും ഞങ്ങൾ കൂട്ടുകാരൊന്നിച്ചാണ് ടൂറ് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here