‘നീയൊരുക്കുന്നൊരു നരകത്തിനെയും എനിക്ക് പേടിയില്ല’ ; വാങ്കഡെയുടെ വെല്ലു വിളി കിംഗ് ഖാനോടൊ

0
407

മുംബൈ മുൻ ആന്റി നാർക്കോട്ടിക് ബ്യുറോ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡെയുടെ ഷാരൂഖ് ഖാനെ ഉദ്ദേശിച്ചു കൊണ്ടുള്ള ട്വീറ്റ് വൈറലായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജവാൻ’ ട്രെയിലറിലെ ഒരു ഡയലോഗ് സമീറിനെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്ന രൂപത്തിലുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അതിനു മറുപടിയായിട്ടാണോ വാങ്കഡെയുടെ പുതിയ ട്വീറ്റ് എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.

 

ട്രൈലറിൽ ‘മകനെ തൊടുന്നതിന് മുൻപ് അച്ഛനോട് സംസാരിക്കെടാ’ എന്നൊരു ഡയലോഗ് ഷാരൂഖ് പറയുന്നുണ്ട്. ഇത് ഷാരൂഖിന്റെ മകനായ ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്ത സംഭവവുമായി കൂട്ടി ചേർത്ത് കൊണ്ടായിരുന്നു ആരാധകർ വ്യാഖ്യാനിച്ചിട്ടുണ്ടായിരുന്നത്.
ഇപ്പോൾ സമീർ വാങ്കഡെ തന്റെ ട്വീറ്ററിൽ ഇതിനു മറുപടിയെന്നവണ്ണം ഒരു ട്വീറ്റ് ചെയ്തിരിക്കുകയാണ്.

കനേഡിയൻ എഴുത്തുകാരി നിക്കോൾ ലിയോൺസിന്റെ വരികളാണ് തന്നെ ഏറെ പ്രചോദിപ്പിച്ച വരികളെന്നു പറഞ്ഞു സമീർ പങ്കുവെച്ചിരിക്കുന്നതു.

സമീർ ട്വീറ്ററിൽ കുറിച്ചു……

“ഞാൻ അഗ്നിക്കിരയാക്കിയ ഓരോ പാലത്തിന്റെയും ചാരത്തിൽ നൃത്തമാടി, തീ രുചിച്ചവനാണ് ഞാൻ. നീയൊരുക്കുന്നൊരു നരകാഗ്നിയോടും തെല്ലു ഭയമില്ലെനിക്ക്”

 

അതെ സമയം, ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ പുതിയ ട്രൈലെർ തരംഗമാവുകയാണ്. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് ജവാനിലൂടെ ഉണ്ടാകാൻ പോകുന്നത് എന്ന തരത്തിലുള്ള നിരീക്ഷണങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.

അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഷാരൂഖ് ഖാൻ, നയൻ‌താര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സെപ്റ്റംബർ ഏഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസ് ആയാണ് ജവാൻ തിയറ്ററുകളിൽ എത്തുക.

അഡ്വാൻസ് ബുക്കിംഗിൽ യുഎസിൽ ഇതുവരെ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here