‘താടി കാരണം ‘കണ്ണൂർ സ്ക്വാഡി’ലെ ആ വേഷം ചെയ്യാൻ എനിക്ക് സാധിച്ചില്ല’ : സത്യരാജ്

0
279

ലയാളത്തിൽ ഇപ്പോൾ വമ്പൻ വിജയം കൈവരിച്ചുകൊണ്ട് പ്രദർശനം തുടരുന്ന സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്‌ക്വാഡ്’. സിനിമയിൽ നടൻ കിഷോർ അവതരിപ്പിച്ച മനു നീതി ചോഴൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ റോബി വർഗീസ് താരത്തെ സമീപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങൾ മൂലം ആ കഥാപാത്രം ചെയ്യാൻ സത്യരാജിനും കഴിഞ്ഞില്ല. അതേകുറിച്ച് സംസാരിക്കുകയാണ് താരം. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സത്യരാജിന്റെ വാക്കുകൾ…

”ആ സംവിധായകൻ കഥ പറഞ്ഞപ്പോൾ വളരെ നല്ല കഥയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എന്നാൽ എന്റെ താടി എടുക്കാൻ സാധിക്കാത്തതുകൊണ്ട് അത് ചെയ്തില്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെയാണ്, ഈ താടി എടുക്കാൻ അഞ്ച് മിനിറ്റ് മതി, പക്ഷെ അത് തിരിച്ച് അതേപോലെ വളർന്നു വരാൻ ഇരുപതോളം ദിവസങ്ങൾ പിടിക്കും എന്ന്.

ഇപ്പോൾ ഞാൻ ഇരുപതിലധികം സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു ക്യാരക്ടർ ആർട്ടി​സ്റ്റ് എന്ന നിലയിൽ ആ സിനിമകളുടെ തുടർച്ചയെ താടി എടുക്കുന്നത് ബാധിക്കും, കാരണം ഈ താടിയിൽ കുറച്ചു കറുത്ത നിറം അടിയ്ക്കും, വെള്ള നിറം അടിക്കും സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ചെയ്യും വിഗ്ഗ് വെയ്ക്കും അങ്ങനെയൊക്കെയാണ് ഞാൻ ചെയ്യുന്നത് . അതുകൊണ്ട് ആ കഥാപാത്രം എനിക്ക് ചെയ്യാൻ സാധിച്ചില്ല. ആ സിനിമ സൂപ്പർ ഹിറ്റായി മാറി. നല്ല സബ്ജക്ട് ആയിരുന്നു അത്. ”

‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സിനിമയിൽ കിഷോർ ചെയ്ത കഥാപാത്രമാണ് സത്യരാജ് ചെയ്യുമോ എന്ന ആവശ്യവുമായി റോബി സമീപിച്ചിരുന്നത്. എങ്കിലും ആ കഥാപാത്രത്തെ കിഷോർ വളരെ നോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ വമ്പൻ കളക്ഷനുമായി മുന്നേറികൊണ്ടിരിക്കുകയാണ്.

‘ഒറ്റ’ എന്ന സിനിമയുടെ ഭാഗമായാണ് സത്യരാജ് മൂവി വേൾഡ് മീഡിയയുമായി സംസാരിച്ചത്. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റ. ആസിഫ് അലി അർജുൻ അശോകൻ , ഇന്ദ്രജിത്, രോഹിണി, രഞ്ജി പണിക്കർ, ഇന്ദ്രൻസ് തുടങ്ങി വലിയൊരു താരനിരയാണ് ഈ സിനിമയിൽ അണിനിരക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നതും ശബ്ദ മിശ്രണവും റസൂൽ പൂക്കുട്ടി തന്നെയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here