ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’ . ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’ ഒക്ടോബർ 19 നാണ് പ്രദർശനത്തിനെത്തുക . ചിത്രത്തിന്റെ തെലുങ്ക് പോസ്റ്റർ ഇന്ന് വെെകുന്നേരം 6 മണിക്ക് പുറത്തിറങ്ങുമെന്ന വാർത്തകളാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. ‘അണ്ണൻ റെഡി, പോസ്റ്റർ അടി’ എന്ന അടിക്കുറിപ്പോടെ പ്രൊഡക്ഷൻ ഹൗസായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഈ വിവരം പുറത്തുവിട്ടത്.
He is back 🔥
Annan ready, Poster adi 💣#LeoPosterFeast for the next 4 days, starting today..#LeoTeluguPoster is releasing Today at 6PM 🕕#Leo https://t.co/51VhAefl9c pic.twitter.com/GqDVjfgATy— Seven Screen Studio (@7screenstudio) September 17, 2023
അതേസമയം സെപ്റ്റംബർ 30ന് ‘ലിയോ’യുടെ ഓഡിയോ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എവിടെ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഓഡിയോ ലോഞ്ച് തിയതി വന്നതിന് പിന്നാലെ വിജയ് ഫാൻസിനിടയിൽ പ്രധാന ചർച്ച ചടങ്ങിൽ രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശത്തിന് വിജയ് മറുപടി നൽകും എന്നതാണ്.
രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശം വലിയ വിമർശങ്ങനൾക്ക് വഴിയൊരുക്കിയിരുന്നു. ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് സംസാരിച്ച വാക്കുകളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.”പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും.പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരാൻ തുടങ്ങും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കണം -”എന്ന വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ലിയോയുടെ ഇരുപത്തിനാല് മണിക്കൂർ നീളുന്ന റെക്കോർഡ് മാരത്തോണ്‍ ഫാന്‍സ് ഷോകൾ നടത്താനൊരുങ്ങുകയാണ് തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലെ വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സ്.റിലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് ഒക്ടോബര്‍ 20 പുലര്‍ച്ചെ വരെയാണ് ഫാൻസ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി റിലീസ് ദിനത്തില്‍ തിയറ്റര്‍ മുഴുവനായും എടുത്തിരിക്കുകയാണ് ഈ ആരാധക കൂട്ടായ്മ.വലിയ ഹൈപ്പോടെയും പ്രൊമോഷനോടെയും വരുന്ന വിജയ് ചിത്രം ആയതുകൊണ്ടും തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രമായതുകൊണ്ടുമാണ് മാരത്തോണ്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാൻ ഈ കൂട്ടായ്മയെ പ്രേരിപ്പിച്ചത്.
കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.