പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശാലിനി നായർ. അവതാരികയും വിജെയുമായ ശാലിനി ബിഗ്‌ബോസ് സീസൺ ഫോറിൽ മത്സരാർഥിയായും എത്തിയിരുന്നു. ബിഗ്‌ബോസിൽ എത്തിയതോടെയാണ് താരത്തിനെ കൂടുതൽ പേരും അറിഞ്ഞു തുടങ്ങിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ശാലിനി തന്റെ ഇൻസ്റ്റഗ്രാമിലാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശാലിനിയുടെ വാക്കുകൾ ഇങ്ങനെയാണ്,
View this post on Instagram
“വർഷങ്ങൾക്ക് ശേഷം അവസരം കിട്ടിയ വേദിയിൽ അവതാരികയാവാൻ കാത്തിരുന്ന എനിക്ക് സർപ്രൈസ് തന്നുകൊണ്ട് ചുമയും ത്രോട്ട് ഇൻഫെക്ഷനും!! ചുമ തുടങ്ങി മൂന്നാം ദിവസം ശബ്ദമടഞ്ഞു, പ്രോഗ്രാമിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തന്ന അവസരം കൈ വിട്ടു കളയാൻ മനസ്സനുവദിച്ചില്ല,, രണ്ടും കല്പിച്ച് തിരുവനന്തപുരത്തേക്ക്,, മണിക്കൂറുകൾ നീണ്ട a/c കമ്പാർട്മെന്റിലെ യാത്രകൂടി ആയപ്പോൾ ശുഭം. ചെന്നിറങ്ങി അടുത്ത ദിവസം രാവിലെ ഹോട്ടൽ മുറിയിൽ ടാബ്ലറ്റുകൾക്ക് പുറമെ ശബ്ദം തിരിച്ചു കിട്ടാനുള്ള പച്ചമരുന്ന് പ്രയോഗം,, ഒന്നും ഫലം കാണാതെ രണ്ടും കല്പിച്ച് ജാസ്സി ചേട്ടനെ വിളിച്ചു.
ചേട്ടാ ശബ്ദം മാറിയിരിക്കുന്നു,, ഒരുപാടാഗ്രഹിച്ചാണ് വന്നത് പക്ഷേ ഇങ്ങനെ ആയിപോയി എന്ത് ചെയ്യണം” ” ഒട്ടും ആലോചിച്ചു നിൽക്കാതെ ജാസ്സി ചേട്ടൻ പറഞ്ഞു “Its k shalini.. പാട്ടു പാടാനല്ലല്ലോ,, നമുക്ക് മൂന്ന് സ്ഥലങ്ങളിൽ മാത്രം എൻട്രി മതി,, you can do it”.
ആ വാക്കുകളിൽ വീണ്ടും ഞാൻ വേദിയിലെത്തി!! പ്രോഗ്രാമിന് തൊട്ടടുത്ത നിമിഷം വരെയും കൂടെ നിന്ന മറ്റു ടീം മെമ്പേഴ്സും @sajjinjayraj909 ബ്രോയും,, ജാസ്സി ഗിഫ്റ്റ് മ്യൂസിക്കൽ നൈറ്റിന്റെ മാന്ത്രികതയും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മറ്റൊരു അനുഭവത്തിലേക്ക് എന്നെ എത്തിക്കുകയായിരുന്നു.നിറഞ്ഞ സദസ്സിന് മുൻപിൽ ഒരിക്കൽക്കൂടി നിൽക്കുവാൻ അവസരം ഒരുക്കിത്തന്നതിന് പ്രിയപ്പെട്ട ജാസ്സി ചേട്ടാ.. നന്ദി” എന്നാണ് ശാലിനി പറഞ്ഞത്.
അവിട്ടം നാളില്‍ കേരള വിനോദ സഞ്ചാര വകുപ്പ് നടത്തിയ ഓണാഘോഷ പരിപാടി നടത്തിയിരുന്നു. ഓണവില്ല് പരിപാടിയിൽ ജാസ്സി ഗിഫ്റ്റ് മ്യൂസിക്കൽ നൈറ്റിലാണ് ശാലിനി അവതാരകയായി സ്റ്റേജിൽ എത്തിയത്. തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ വെച്ചായിരുന്നു ഓണവില്ല് പരിപാടി നടന്നത്. പ്രതികൂലമായ ആരോഗ്യ സ്ഥിതിയിലും തനിക്കൊപ്പം പിന്തുണയുമായി കൂടെ നിന്നത് ജാസി ഗിഫ്റ്റാണെന്നും ശാലിനി പറഞ്ഞു.