ആദ്യമായി സ്വന്തമാക്കിയ വാഹനം അംബാസിഡർ ; ശംസുദ്ധീൻ നെല്ലറ

0
434

താൻ ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കിയ വാഹനം അംബാസിഡർ കാറായിരുന്നെന്ന് ശംസുദ്ധീൻ നെല്ലറ. തനിക്ക് വണ്ടി പ്രാന്തില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. മൂവീ വേൾഡ് മീഡിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ ആദ്യ വാഹനത്തെ കുറിച്ച് ഷംസുദ്ധീൻ മനസ് തുറന്നത്.

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീൻ. ഫുഡ് പ്രോഡക്ട്സ്, ഹോട്ടൽ, ഫാഷൻ തുടങ്ങിയ മേഖലകളിൽ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ഷംസുദ്ദീന്റെ വിജയത്തിന്റെ പിന്നിൽ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു പിന്നിലുള്ളത്.

ഷംസുദ്ധീന്റെ വാക്കുകൾ…

” 1994 ൽ ആദ്യമായി നാട്ടിൽ പോയ സമയത്താണ് ഞാൻ എന്റെ ജീവിതത്തിലെ ആദ്യത്തെ വാഹനം സ്വന്തമാക്കുന്നത് അതൊരു അംബാസിഡർ കാറായിരുന്നു. എനിക്ക് വണ്ടി പ്രാന്ത് ഇല്ല ഏതെങ്കിലും ഒരു പ്രത്യേക വണ്ടി സ്വന്തമാക്കണമെന്നോ ഓടിക്കണമെന്നോ ആഗ്രഹമൊന്നും എനിക്കില്ല. 2008 മുതൽ കഴിഞ്ഞ 15 വര്ഷമായിട്ട് ഞാൻ ലെക്സസ് ന്റെ കാർ ആണ് ഓടിച്ചു കൊണ്ടിരിക്കുന്നത്. പുതിയ വണ്ടി എടുക്കേണ്ട അവസ്ഥ വരുമ്പോൾ അതിന്റെ പുതിയ മോഡൽ എടുക്കും എന്നല്ലാതെ എനിക്ക് വണ്ടിയുടെ ക്രെസ് ഇല്ല. വണ്ടി ഉപയോഗിച്ച് ഷോ ഓഫ് കാണിക്കുന്നതിനോടും എനിക്ക് താല്പര്യം ഇല്ല.
കുട്ടികാലം മുതൽ മാപ്പിളപ്പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ജ്യേഷ്ടന് പാട്ട് ഇഷ്ട്ടമായിരുന്നു അദ്ദേഹത്തിന് വേണ്ടി കാസറ്റുകളും മറ്റും റെഡി ആക്കി കൊടുത്തിരുന്നത് മൂലം മാപ്പിളപ്പാട്ടിന് പുറകിലുള്ള ഒരുപാടു വിവരങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. കലാകാരന്മാരെ കുറിച്ച് ഈ രീതിയിൽ അറിയാൻ സാധിച്ചത് കൊണ്ട് ഇവരുടെ കാര്യങ്ങൾ അന്വേഷിച്ചു പോകാനും പിൻകാലത്തു അവർക്കു വേണ്ട സഹായങ്ങൾ നൽകാനും സാധിച്ചിട്ടുണ്ട്.

ഒരു മലയാളി ബ്രാൻഡ്നെ ലോകത്തിന്റെ പലഭാഗങ്ങളിൽ എത്തിക്കാൻ പറ്റി എന്നത് തന്നെയാണ് നെല്ലറ എന്ന ബ്രാൻഡ് ന്റെ വിജയം .
ബിസിനസിൽ ഇതുവരെ എനിക്ക് ശത്രുക്കൾ ഉണ്ടായിട്ടില്ല. ഞാൻ എന്റെ സെയിൽസ്മാൻമാരോട് പറയാറുണ്ട്, മറ്റുള്ള ബ്രാൻഡുകളുടെ കുറ്റം പറഞ്ഞിട്ട് കടയിലേക്ക് കയറരുത്. അതിന് പകരംനമ്മുടെ ബ്രാൻഡിന്റെ മഹിമ മാത്രം പറഞ്ഞിട്ട് ആ കച്ചവടം പിടിക്കണം.അതുകൊണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ബിസിനസിൽ എനിക്ക് ശത്രുക്കുണ്ടായിട്ടില്ല. നാട്ടിലേക്കാളും ബിസിനസ് ചെയ്യാൻ എളുപ്പം ദുബായിൽ അല്ലെ എന്ന് ചോദിച്ചാൽ, അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here