സംരംഭം തുടങ്ങാൻ കേരളത്തെക്കാൾ സൗകര്യം ഗൾഫിൽ; ശംസുദ്ധീൻ നെല്ലറ

0
1023

ഇരുപതു രാജ്യങ്ങളിൽ കേരള ഉത്പന്നകൾ വില്പന നടത്തുന്ന നെല്ലറ കമ്പനി 2 വണ്ടിയിലായിരുന്നു തുടക്കം കുറിച്ചിരുന്നതെന്നു ശംസുദ്ധീൻ നെല്ലറ. മൂവീ വേൾഡ് മീഡിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിസിനസിനെക്കുറിച്ച് ഷംസുദ്ധീൻ മനസ് തുറന്നത്.

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീൻ. ഫുഡ് പ്രോഡക്ട്സ്, ഹോട്ടൽ, ഫാഷൻ തുടങ്ങിയ മേഖലകളിൽ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ഷംസുദ്ദീന്റെ വിജയത്തിന്റെ പിന്നിൽ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു പിന്നിലുള്ളത്.

ഷംസുദ്ധീന്റെ വാക്കുകൾ…

“ടേൺഓവറിനപ്പുറം ഞങ്ങൾ പത്തിരുപതു രാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്നുണ്ട്. അതല്ലേ വലിയ കാര്യം. ജിസിസി രാജ്യങ്ങളിൽ എല്ലായിടത്തും
ഞങ്ങളുടെ ഡിസ്ട്രിബൂഷൻ നെറ്റ്‌വർക്ക് ഉണ്ട്. ഒരു മലയാളി ബ്രാൻഡ്നെ ലോകത്തിന്റെ പലഭാഗങ്ങളിൽ എത്തിക്കാൻ പറ്റി എന്നത് തന്നെയാണ് നെല്ലറ എന്ന ബ്രാൻഡ് ന്റെ വിജയം.

വെറും രണ്ടു വണ്ടിയിൽ സ്റ്റാർട്ട് ചെയ്തതാണ് നെല്ലറ. യു എ ഇ യിൽ മാത്രം ഇന്ന് 200 വണ്ടികളുണ്ട്. സ്‌പൈസസ്,ബ്രേക്ക് ഫാസ്റ്റ് ഉത്പന്നങ്ങൾ,ധാന്യങ്ങൾ, റെഡി കുക്ക് ഉത്പന്നങ്ങൾ തുടങ്ങി ഒരുപാട് സെഗ്മെന്റിൽ ആയി യു എ ഇ യിൽ ഒന്നടങ്കം ബിസിനസ് ചെയ്യാൻ സാധിക്കുന്നുണ്ട്.
നിലവിൽ യു എ ഇ യിൽ അഞ്ചു റെസ്റ്റോറെന്റുകൾ ഉണ്ട്. കേരളത്തിൽ പുതിയ ഹോട്ടലുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.
പ്രവാസ ലോകത്ത് റെസ്റ്റോറെന്റുകൾ പോലെയുള്ള ബിസിനെസ്സുകൾ ചെയ്യാൻ സൗകര്യം കൂടുതലാണ്. നാട്ടിൽ 100 തൊഴിലാളികളെ വേണ്ട സംരംഭത്തിന് 120 പേരെ ജോലിക്കെടുക്കേണ്ട അവസ്ഥയാണുള്ളത് 20 പേരെയെങ്കിലും നമുക്ക് ബാക്കപ്പ് ആയി കാണേണ്ടതുണ്ട് എന്നാൽ ഇവിടെ അതിന്റെ ആവശ്യമില്ല. നിലവിൽ നമുക്ക് യു എ ഇ യിൽ മാത്രം 700 ഓളം തൊഴിലാളികൾ ഉണ്ട്. അതിൽ 75 ശതമാനവും മലയാളികളാണ്. മലയാളികൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് നെല്ലറയുടെ പ്രധാന വിപണി. അത് കൊണ്ട് തന്നെ ആ മേഖലയിൽ മലയാളികളെ നിയമിക്കുന്നത് കച്ചവടത്തിന് ഗുണം ചെയ്യുന്ന ഒരു ഘടകമാണ്.
ഇപ്പോഴും നിരവധി പേർ ജോലിക്കായി സോഷ്യൽ മീഡിയയിലൂടെയും മറ്റും ബന്ധപെടാറുണ്ട്.

ബിസിനസിൽ ഇതുവരെ എനിക്ക് ശത്രുക്കൾ ഉണ്ടായിട്ടില്ല. ഞാൻ എന്റെ സെയിൽസ്മാൻമാരോട് പറയാറുണ്ട്, മറ്റുള്ള ബ്രാൻഡുകളുടെ കുറ്റം പറഞ്ഞിട്ട് കടയിലേക്ക് കയറരുത്. അതിന് പകരംനമ്മുടെ ബ്രാൻഡിന്റെ മഹിമ മാത്രം പറഞ്ഞിട്ട് ആ കച്ചവടം പിടിക്കണം.അതുകൊണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ബിസിനസിൽ എനിക്ക് ശത്രുക്കുണ്ടായിട്ടില്ല. നാട്ടിലേക്കാളും ബിസിനസ് ചെയ്യാൻ എളുപ്പം ദുബായിൽ അല്ലെ എന്ന് ചോദിച്ചാൽ, അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here