ജവാൻ റിലീസിന് മുന്നോടിയായി ആസ്ക്എസ്ആർകെ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുകൊണ്ട് എക്‌സിലൂടെ (ട്വിറ്റർ) ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. അതിനിടയിലാണ് ഒരു ആരാധകൻ ജവാൻ ടിക്കറ്റുകളുടെ പ്രീ ബുക്കിംഗ് സത്യാവസ്ഥയെക്കുറിച്ച് ചോദ്യം ഉന്നയിച്ചത്.
ഇതിനു മറുപടിയായി താരം പറഞ്ഞത്…
“സുഹൃത്തേ, ഈ മോശം കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചെയ്യരുത്. നല്ല കാര്യങ്ങൾ ചിന്തിക്കൂ, അത് സംസാരിക്കൂ, അതാണ് നല്ലൊരു ജീവിതത്തിന് നല്ലത്” എന്നാണ് ഷാരൂഖ് അതിനു മറുപടിയായി നൽകിയത്.
ചോദ്യം വിവാദങ്ങൾക്ക് കാരണമായതോടെ ആ വ്യക്തി ചോദ്യം ഒഴിവാക്കി. എന്നാൽ ഷാരൂഖിന്റെ ഉത്തരം മാത്രമായുള്ള സ്ക്രീൻഷോട്ട് സമൂഹമാധ്യമണങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ. നയൻതാരയോടൊപ്പമുള്ള അനുഭവങ്ങളും, ജവാനിലെ സ്‌പോയ്‌ലറും എല്ലാം ഇത്തരം ചോദ്യങ്ങൾ വന്നിരുന്നു. ഇതിനെല്ലാം തമാശ കലർന്ന മറുപടിയും താരം നൽകിയിരുന്നു.
ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. യുഎസില്‍ ഇതുവരെ അഡ്വാൻസ് ബുക്കിംഗിൽ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.
Yeh social media waali ghatia baatein mat karo yaar. Have positive thoughts and good feelings for all. Better for life. #Jawan https://t.co/1mWv5qPH3O
— Shah Rukh Khan (@iamsrk) September 3, 2023
ഇത്തരത്തില്‍ പ്രീബുക്കിംഗ് പുരോഗമിച്ചാല്‍ ജവാന്‍ ആദ്യ ദിനം 100 കോടി നേടുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത ‘പഠാൻ’ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു. സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്. ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്. ജവാനും ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടുമെന്ന് തന്നെയാണ് അനലിസ്റ്റുകൾ പറയുന്നത്.