ജവാൻ റിലീസ് ചെയ്യും മുൻപേ സ്പോയിലറുമായി ഷാരൂഖ് ഖാൻ

0
188

റിലീസിന് എത്തും മുൻപേ റെക്കോർഡുകൾ പലതും സ്വന്തമാക്കിയ സിനിമയാണ് അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ. അതുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ ചോദ്യത്തിന് എക്‌സിലൂടെ (ട്വിറ്റർ) മറുപടി പറയുകയാണ് കിംഗ് ഖാൻ. ഹാഷ്ടാഗ് എസ്ആർകെ എന്നത്തിലൂടെ എക്‌സിൽ എത്തിയ ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവക്ക് മറുപടിയും താരം നൽകിയിരുന്നു. ഇതിൽ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഒരു പ്രധാന ചർച്ചാവിഷയം.

ജവാൻ റിലീസ് ചെയ്യും മുൻപ് ചിത്രത്തിലെ ഒരു ചിത്രത്തെ കുറിച്ച ഒരു സ്പോയ്ലർ തരാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിനു ഉത്തരമായി സിനിമയുടെ ആദ്യഭാഗം ഒരിക്കലും കാണാതിരിക്കരുത്, കൃത്യ സമയത്ത് എത്തുക എന്നാണ് ഷാരൂഖ് ഖാൻ മറുപടി നൽകിയിരിക്കുന്നത്. ഇതിലൂടെ സിനിമയുടെ തുടക്കത്തിൽ കാര്യനമായി എന്തോ സംഭവിക്കുന്നുണ്ട് എന്നതാണ് സമൂഹമാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

നയൻതാരയോട് ഒപ്പമുള്ള അനുഭവത്തെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. അവൾ വളരെ സുന്ദരിയാണ്, അതിശയകരമായ ഒരു അഭിനേതാവാണ്. അവളുടെ അധ്വാനം ആ റോളിലേക്ക് അവളെ വളരെയധികം ചേർത്തുനിർത്തി. തമിഴ്‌നാട്ടിലെ അവളുടെ ആരാധകർ അവളുമായി വീണ്ടും പ്രണയത്തിലാകുമെന്നും ഹിന്ദി പ്രേക്ഷകർ അവളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് അതിനു ഉത്തരമായി കിംഗ് ഖാൻ പറഞ്ഞത്.

സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here