ജി20 ഉച്ചകോടിയുടെ വിജയത്തിൽ പ്രധാമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കിംഗ് ഖാൻ

0
204

ലോക നേതാക്കന്മാരെല്ലാം ഇന്ത്യയിലെത്തിയ ജി20 ഉച്ചകോടി വിജയമായതിനെ തുടർന്ന് പ്രധാനമന്ത്രിയെ അനുമോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കിംഗ് ഖാൻ. പ്രധാനമന്ത്രിയുടെ ഈ പ്രവർത്തി ലോകജനതക്ക് മുന്നിൽ ഇന്ത്യൻ ജനതയുടെ അഭിമാനം ഉയർത്തി എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്.

ഷാരൂഖ് ഖാന്റെ പോസ്റ്റിന്റെ പൂർണരൂപം…

ബഹുമാനപ്പെട്ട പ്രധാനമന്ത്രി..

ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം വളർത്തിയെടുക്കുന്നതിനും വേണ്ടിയാണല്ലോ.
ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിൽ അത് അഭിമാനവും കൊണ്ടുവന്നു. സർ, അങ്ങയുടെ നേതൃത്വത്തിൽ ഞങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയാണ് ഓരോ വ്യക്തികളായല്ല ഒന്നിച്ച്. ഒരു ഭൂമി, ഒരു കുടുംബം, ഒരേപോലെയുള്ള ഭാവി.

അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കളെല്ലാം ഇന്ത്യയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യ തലസ്ഥാനത്ത് എത്തിയിരുന്നു.

ഷാരൂഖാന്റെതായി അവസാനമായി റിലീസ് ചെയ്ത ചിത്രമാണ് ജവാൻ. ചിത്രം ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തുകയും മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ് എന്നുമാണ് നിർമ്മാതാക്കളായ റെഡ് ചില്ലീസ് പറയുന്നത്. ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക് മുകളിലുമായിരുന്നു. വാരന്ത്യത്തിന്‍റെ തുടക്കമായ ശനിയാഴ്ച 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്. എന്തായാലും ചിത്രത്തിൻറെ മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ.

ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്. ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here