സിജു വിൽ‌സൺ – ഉല്ലാസ് കൃഷ്ണ ചിത്രം ‘പുഷ്പക വിമാനം’ : റിലീസ് തീയതി പുറത്ത്

0
125

സിജു വിൽസൺ ബാലു വർ​ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പകവിമാനം. ചിത്രത്തി​ന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അതി​ന്റെ അണിയറ പ്രവർത്തകർ. 2024 ഒക്ടോബർ 4 -നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് റയോണ റോസ് പ്രൊഡക്ഷൻസ് ആണ്. ഉല്ലാസ് കൃഷ്ണ ആണ് സംവിധാനം നിർവ്വഹിക്കുന്നത്. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെല്ലാമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ്. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ് റോഷൻ, സംഗീത സംവിധായകൻ രാഹുൽ രാജ് എന്നിവർ ഒരുമിച്ച് ആലപിച്ച, ഈ ചിത്രത്തിലെ “കാതൽ വന്തിരിച്ചു” എന്ന റീമിക്സ് ഗാനം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രൻ, സംഗീതം ചെയ്തിരിക്കുന്നത് രാഹുൽ രാജ്, ചിത്രസംയോജനം കെെകാര്യം ചെയ്തിരിക്കുന്നത് അഖിലേഷ് മോഹൻ, കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അജയ് മങ്ങാട്, മേക്കപ്പ് ചെയ്തിരിക്കുന്നത് ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം കെെകാര്യം ചെയ്തിരിക്കുന്നത് അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ ആയെത്തിയിരിക്കുന്നത് നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചിരിക്കുന്നത് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ ആയെത്തിയിരിക്കുന്നത് പ്രശാന്ത് നാരായണൻ എന്നിവരാണ്. പിആർഒ- ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here