തമിഴ് സിനിമ താരം വിശാലിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് മാർക്ക് ആന്റണി. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ട്രെയ്‌ലറിൽ ജനശ്രദ്ധ ഏറ്റവും കൂടുതൽ ആകർഷിച്ചത് അന്തരിച്ച സിനിമ താരം സിൽക്ക് സ്മിതയായിരുന്നു. ഇത് എഐയുടെ സഹായത്തോടെയാണ് ചെയ്തത് എന്നാണ് ആദ്യം ആരാധകർ അടക്കം പറഞ്ഞിരുന്നത് എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ് കൃഷ്ണവേണി ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിൽക്ക് സ്മിതയുമായി രൂപസാദൃശ്യം ഉള്ളതിന്റെ പേരിൽ ചർച്ചയായ വിഷ്ണുപ്രിയ ഗാന്ധിയാണ് ഈ രൂപത്തിന് പിറകിൽ. കൃത്യമായ മേക്കപ്പിലൂടെയാണ് ഇതൊരു മാറ്റം വരുത്തിയിരിക്കുന്നത്. മേക്കപ്പിലൂടെ വിഷ്ണുപ്രിയയെ സിൽക്‌സ്മിതയാക്കി മാറ്റുന്നതിന്റെ വീഡിയോയും കൃഷ്ണവേണി പങ്കുവെച്ചിട്ടുണ്ട്.
വിശാലിനൊപ്പം സിനിമയിൽ എസ് ജെ സൂര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്തംബർ 15നാണ് ചിത്രം തീയേറ്ററിൽ പ്രദർശനത്തിലെത്തുന്നത്. ആധിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന സിനിമയിൽ വിശാലിനും എസ് ജെ സൂര്യയ്ക്കും പുറമെ സെൽവരാഘവൻ, ഋതു വർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട് . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് എസ് വിനോദ് കുമാറാണ്.
View this post on Instagram
ഒരു ടൈം ട്രാവലർ ഗ്യാംങ് സ്റ്റാർ സിനിമയായാണ് മാർക്ക് ആൻറണി എന്ന സിനിമ ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്ന സൂചന. അതേസമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രാധാന്യവും ചിത്രം നൽകുന്നുണ്ട്. സിനിമയുടെ ട്രെയിലറിലും സിൽക്ക് സ്മിതയുടെ ചെറിയ ചില രംഗങ്ങൾ കാണിക്കുന്നുണ്ട്.
View this post on Instagram
ഉമേഷ് രാജ്‍കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസെെനറായി എത്തുന്നത്. കനൽ കണ്ണൻ, പീറ്റർ ഹെയ്‍ൻ, രവിവർമ എന്നിവരാണ് ചിത്രത്തിൽ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. വിശാൽ നായകനായി ഒടുവിൽ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘ലാത്തി’യാണ്. എ വിനോദ്‍കുമാർ ആണ് ‘ലാത്തി’ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരുന്നത്. എന്നാൽ ചിത്രം തീയറ്ററിൽ വലിയ പരാജയമായി മാറിയിരുന്നു. തുടരെ പരാജയങ്ങൾ നേരിടുന്ന വിശാലിന് ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമാണ് മാർക്ക് ആൻറണി. ആരാധകരും വലിയ പ്രതീക്ഷയോടെ ആണ് ചിത്രത്തെ നോക്കിക്കാണുന്നത്.