മലയാളികളുടെ ഇഷ്ട ഗായികമാരിലൊരാളാണ് ജ്യോത്സന രാധാകൃഷ്ണൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നിരവധി ഗാനങ്ങൾ പാടിയിട്ടുള്ള ജ്യോത്സനയുടെ പിറന്നാളാണിന്നു. നിരവധി താരങ്ങളും ഗായകരും ജ്യോത്സനക്കു സമൂഹ മാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജ്യോത്സനക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം താരം കുറിച്ചു….
“ഇതിൽ കാണുന്നത് ഞാൻ, ദീപ്തി, ആര്യ, സച്ചിൻ. പക്ഷെ ഈ കഥയിലെ നായിക ആ പിറകിൽ കൊടിമരം പോലെ നിൽക്കുന്ന എന്റെ ചങ്കാണ്. ഏത് കൂട്ടത്തിൽ ആയാലും അവൾ അങ്ങനെയാണ് ജ്വലിച്ചു തലയെടുപ്പോടെ അങ്ങനെ നിൽക്കും. ചക്കു…നിന്റെ ജന്മദിനത്തിൽ, നിനക്ക് ജീവിതകാലം മുഴുവൻ സമാധാനവും സ്നേഹവും സന്തോഷവും ആശംസിക്കുന്നു”
View this post on Instagram
വിധു പ്രതാപിന്റെ ഭാര്യയും ഡാൻസറും മോഡലുമായ ദീപ്തി വിധു പ്രതാപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച ഫോട്ടോക്കടിയിൽ കുറിച്ചു….
“ചക്കു, നീ പകരുന്ന ശാന്തത, അതിശയിപ്പിക്കുന്നതാണ്. ഹാപ്പി ബര്ത്ഡേ ക്വീൻ. ഐ ലവ് യു ഉമ്മ ”
View this post on Instagram
ഗായികയായ സിത്താര കൃഷ്ണകുമാറും ജ്യോത്സനക്കു ആശംസകൾ നേർന്നു കൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിട്ടുണ്ട്.
സിതാര ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ചിത്രത്തിനടിയിൽ കുറിച്ചു…..
“എന്റെ എക്കാലത്തെയും പ്രിയപ്പെട്ടൊരാൾ ജന്മദിനം ആഘോഷിക്കുകയാണ്.
ഹൃദയത്തിൽ ദയ നിറഞ്ഞ , അനുകമ്പയുള്ള, ബുദ്ധിമതിയായ, അപാരമായ കഴിവുള്ള സുന്ദരിക്ക് ജന്മദിനാശംസകൾ
ഒരായിരം സ്നേഹാശംസകൾ”
View this post on Instagram
ഗായകനായ അഫ്സലും ജ്യോത്സനക്കു ആശംസകൾ നേർന്നിട്ടുണ്ട്. അഫ്സൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ജ്യോത്സനക്കു ആശംസകൾ നേർന്നത്.
37 വയസ്സുകാരിയായ ജ്യോത്സന 1986 സെപ്റ്റംബർ 5 ന് കുവൈറ്റിലാണ് ജനിക്കുന്നത്.
അബുദാബിയിലായിരുന്നു ജ്യോത്സനയുടെ സ്‌കൂൾ വിദ്യാഭ്യാസം. 2002 ലാണ് ജ്യോത്സന പ്രണയമണിത്തൂവലെന്ന ചിത്രത്തിലെ ‘വളകിലുക്കം കേട്ടെഡീ’ എന്ന ഗാനത്തിലൂടെ സിനിമ പിന്നണി ഗാന രംഗത്തേക്കു കടന്നു വരുന്നത്. തുടർന്ന് 12 ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകളിലും ഇരുന്നൂറിലേറെ ആൽബങ്ങളിലും ജ്യോത്സന പാടിയിട്ടുണ്ട്.
സ്വപ്നക്കൂട് സിനിമയിലെ ‘കറുപ്പിനഴക്’, മനസ്സിനക്കരെ സിനിമയിലെ ‘മെല്ലെയൊന്നു പാടൂ’, പെരുമഴക്കാലം സിനിമയിലെ ‘മെഹറുബാ’ എന്നിവ ജ്യോത്‌സ്ന പാടിയ ശ്രദ്ധേയമായ ഗാനങ്ങളാണ്. ക്ലാസ്‌മേറ്റ്സ്, പോത്തൻ വാവ, നോട്ട്ബുക്ക്, ജന്മം, ഡോൺ, എന്നീ ചിത്രങ്ങൾക്കും ജ്യോത്സ്‌ന ഗാനമാലപിച്ചിട്ടുണ്ട് .