സിസ്റ്റർ റാണി മരിയയുടെ ജീവിതം സിനിമയാകുന്നു

0
128

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ് ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്ന ചിത്രമാണ് ‘ഫേസ് ഓഫ് ദി ഫേസ് ലെസ്സ്’. വിശുദ്ധയാക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ഇവിടെ സിനിമയാകുന്നത്. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ഇപ്പോഴും ഓടിയെത്തി തിരുവസ്ത്രത്തിന്റെ എല്ലാ വിശുദ്ധിക്കും ഒപ്പം നിന്നയാളാണ് റാണി മരിയ.

ഓരോ സാധാരണക്കാരന്റെയും മനസ്സിൽ അത്രയേറെ ഇടം സ്വന്തമാക്കിയ ആൾ കൂടിയാണ് ഈ സിസ്റ്റർ. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ മുതലാളിത്വത്തിന്റെ മേൽക്കോയ്മക്ക് അപ്പുറം തന്റെ അതിർത്തികളിൽ നിന്നുകൊണ്ട് എന്തെല്ലാം ചെയ്യാനാകും എന്ന് കാണിച്ച് തരുക കൂടി ചെയ്തിട്ടുണ്ട്. പലപ്പോഴയായി ദൃശ്യവൽക്കരിക്കപ്പെട്ട ഈ ജീവിതം വീണ്ടും സിനിമയാകുമ്പോൾ എന്തെല്ലാമാകും സിനിമയിൽ ഉണ്ടാകുക എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഹിന്ദി മലയാളം എന്നിവ കൂട്ടി ചേർത്താണ് സിനിമ ഒരുങ്ങുന്നത് എങ്കിലും സിനിമയുടെ കൂടുതൽ ഭാഗവും ഹിന്ദിയിൽ തന്നെയാണ് എത്തുന്നത്. യഥാർത്ഥ ജീവിതം അതിൽ കറപുരളാതെയുള്ള പ്രവർത്തനങ്ങളും തന്നെയായിരിക്കും ഇതിലും ഉണ്ടാവുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആർക്കും ഒരു തരത്തിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെ എന്നാൽ താൻ ചെയ്യുന്ന ഓരോ കാര്യത്തിനും കൃത്യമായ ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന ആളാണ് ഈ സിസ്റ്റർ.

മദ്ധ്യപ്രദേശിലെ ഇൻഡാർ- ഉദയ്നഗർ കേന്ദ്രീകരിച്ച് ആയിരുന്നു പ്രധാനമായും സിസ്റ്റർ പ്രവർത്തിച്ചിരുന്നത്. ഈ മേഖലയിൽ ആദിവാസികൾ അനുഭവിച്ചു വന്നിരുന്ന ബുദ്ധിമുട്ടുകളും, കഷ്ടപ്പാടുകളും കണ്ടു നില്ക്കാൻ കഴിയാതെ അവർക്കായി രാത്രിയെന്നോ പകലെന്നോ നോക്കാതെ പ്രവർത്തിച്ചു. അവർക്കായി ശുദ്ധമായ കുടിവെള്ളം ഒരുക്കാനും, മക്കൾക്ക് സ്വതന്ത്രമായ വിദ്യാഭ്യാസവും, കൃത്യമായ പണി കൂലി ലഭിക്കാനും, എത്ര പണിയെടുത്തിട്ടും ഒരു നേരത്തെ ആഹാരം കഴിക്കാൻ ഇല്ലാതായ ആളുകൾക്ക് വേണ്ടി കൃഷി സ്ഥലം ഒരുക്കാനും എല്ലാം കൂടെ നിന്നു.

ഇത്തരത്തിൽ മദർ തെരേസയിൽ ആകൃഷ്ടയായുള്ള പ്രവർത്തനങ്ങളാണ് റാണി മരിയ എന്ന മനുഷ്യ സ്നേഹിയുടെ മരണത്തിലേക്ക് തന്നെ തള്ളി വിട്ടത്. ആദിവാസി ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട് അവരെ അടിമകളാക്കി വെച്ചിരുന്നവരുടെ ശത്രുത ഏറ്റുവാങ്ങി. അത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് റാണി മരിയ എന്ന സിസ്റ്ററിനെ കൊല്ലുന്നതിനായി തീരുമാനിക്കാനും അത് നടപ്പാക്കാനും അവരെ പ്രാപ്തനാക്കിയത്.

എന്നാൽ കൊലപാതകത്തിന് ശേഷം സിസ്റ്റർ റാണി മരിയയുടെ കുടുംബം പ്രതിയോട് ക്ഷമിക്കുകയും, ജയിലിലെ നല്ല നടപ്പിനെയും തുടർന്ന് പ്രതിയെ വെറുതെ വിടുകയായിരുന്നു. അവസാനമായി മകളുടെ രക്തം പുരണ്ട കൈ അമ്മയെടുത്ത് ചുംബിക്കുന്നതിലൂടെ അമ്മയും ആ വ്യക്തിയോട് ക്ഷമയിച്ചതായി കണക്കാക്കുക്കുന്നു.

സിസ്റ്ററിനെ കൊലപ്പെടുത്തിയ സമുന്ദർ സിങ് 2017 മാർച്ചിൽ അവളെ വാഴ്ത്തപ്പെടാനിരിക്കുന്നതിനെ കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹം കണ്ണീരിൽ കുതിർന്നു. 2005 ജൂൺ 29 മുതൽ 2007 ജൂൺ 28 വരെ ഇൻഡോറിൽ രൂപതാ നടപടിക്രമങ്ങൾ നടന്നു. വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള കോൺഗ്രിഗേഷൻ 2014-ൽ പൊസിറ്റിയോ സ്വീകരിച്ചു. 2017 മാർച്ച് 23-ന് ഫ്രാൻസിസ് മാർപാപ്പ അതിന് അംഗീകാരം നൽകുകയും 2017 നവംബർ 4-ന് വട്ടാലിലിനെ വാഴ്ത്തപ്പെട്ടവനാക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇങ്ങനെ സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട ശേഷം അതിനായി തന്നെ മരണമടഞ്ഞ സിസ്റ്റർ റാണി മരിയയുടെയും ഉദയനഗറിലെ സാധാരണക്കാരുടെയും ജീവിതം പറയുന്ന സിനിമയാണ് ഫേസ് ഓഫ് ദി ഫേസ് ലെസ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here