“ജീവിതത്തിലെ ഏറ്റവും നല്ല മനുഷ്യനെ ഞാൻ നിങ്ങളിൽ കണ്ടെത്തിയിരിക്കുന്നു” മകളുടെ കത്ത് പങ്കു വെച്ച് സിത്താര

0
186

ലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. വേറിട്ട ശൈലികൊണ്ട് മലയാള ഗാനാലാപന രംഗത്ത് തനിക്കായി ഒരിടം ഉണ്ടാക്കിയെടുത്ത ഗായിക കൂടിയാണ് സിത്താര. പലപ്പോഴായി താരം പങ്കു വെക്കാറുള്ള താരത്തിന്റെ കുടുംബ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

സിതാരയുടെ മകൾ സാവൻ ഋതു പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.സിതാരയുടെ അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വിശേഷങ്ങൾ ഇതിനു മുൻപും താരം പ്രേക്ഷകരോട് പങ്കു വെച്ചിരുന്നു. മുൻപ് മകൾ സായു സിത്താരയെ പാട്ടു പഠിപ്പിക്കുന്നതിന്റെ വീഡിയോ താരം പങ്കു വെച്ചത് വൈറലായിരുന്നു. വീഡിയോയിൽ അമ്മ വലിയ ഗായികയാണെന്ന ചിന്തയൊന്നുമില്ലാതെ സംഗീത ക്ലാസ്സിൽ നിന്ന് പഠിച്ച കാര്യങ്ങൾ സിത്തരയെ പഠിപ്പിക്കുന്നതും തെറ്റിയപ്പോൾ തിരുത്തുന്നതുമൊക്കെയായ സായുവിന്റെ നിഷ്കളങ്കമായ പെരുമാറ്റം പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരുന്നത്. കൂടാതെ ഒരു സ്വകാര്യ ചാനൽ നടത്തിയ സംഗീത റിയാലിറ്റി ഷോയിൽ അഥിതിയായി വന്ന സിതാരയുടെ അമ്മയുടെയും മകളുടെയും രംഗങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്ന് ഇപ്പോഴിതാ താരത്തിന്റെ മകൾ അമ്മൂമ്മക്കായി എഴുതിയ കത്താണ് സിതാര പങ്കു വെച്ചിരിക്കുന്നത്.

കത്തിനോടൊപ്പം സിതാര കുറിച്ചു …

‘സായു അവളുടെ അമ്മമ്മ ക്കായി എഴുതിയ കത്ത് , അവള് ഊട്ടിയിലേക്ക് യാത്ര പോകുന്നതിനു തൊട്ടു മുൻപ് എഴുതിയത്. അവർ രണ്ടു പേരും എന്റേതായതിനാൽ ഇത് വായിക്കുമ്പോൾ എനിക്ക് നല്ല സമാധനമുണ്ട്’

 


സായു അമ്മൂമ്മക്കായി ഇംഗ്ലീഷിൽ എഴുതിയ കത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.

” പ്രിയപ്പെട്ട അമ്മമ്മ ,
എനിക്കറിയാം ഞാൻ കൂടെയില്ലെങ്കിൽ നിങ്ങൾക്ക് സങ്കടമാവുകയും ഒറ്റക്കായി പോവുകയും ചെയ്യുമെന്ന്. പക്ഷെ ഞാൻ പെട്ടന്ന് തന്നെ തിരിച്ചു വരാം. എന്നും ഞാൻ ഫോൺ വിളിക്കാം. എനിക്കും ഈ വീട്ടിൽ ടീവി യൊക്കെ കണ്ടു ഉഞ്ഞാലാടി കൊണ്ട് നിങ്ങടെ കൂടെ നിൽക്കണമെന്നുണ്ട്. അതെ സമയം തന്നെ എനിക്ക് ഈ ലോകം കണ്ടു തീർക്കുകയും വേണം. ഐ ലവ് യു.

ഒരു സൗരയൂഥം, എട്ട് ഗ്രഹങ്ങൾ, ഏഴ് വൻകരകൾ, 195 രാജ്യങ്ങൾ, ഒരു ബില്യണിലധികം മനുഷ്യർ (ഏകദേശം 7 . 3 ബില്യൺ)
അക്കൂട്ടത്തിൽ ഞാനെന്റെ ജീവിതത്തിലെ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയിരിക്കുന്നു അത് നിങ്ങളാണ്”

ഇപ്പോൾ നിരവധി സ്‌റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ് സിത്താര. അതിനോടൊപ്പം ചാനൽഷോകളിലും ജഡ്ജായി തുടരുന്നുണ്ട് സിത്താര. ആരാധകർ ഈ ഗായികയെ സ്‌നേഹത്തോടെ ഇപ്പോൾ സിത്തുമണിയെന്നാണ് വിളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here