ശ്രീകൃഷ്ണൻ പിറവിയെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ മുഴുവൻ ആഘോഷിക്കുന്ന ദിവസമാണ് ശ്രീകൃഷ്ണ ജയന്തി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ കൃഷ്ണന്റെയും, രാധയുടെയും, ഗോപികമാരുടെയും വേഷം കെട്ടിയാണ് ഈ ദിവസം ആഘോഷിക്കാറുള്ളത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്.
View this post on Instagram
ഹൈന്ദവ മതഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട ദൈവങ്ങളിൽ ഒരാളാണ് ശ്രീകൃഷ്ണൻ. നിരവധി കലകൾക്കും, ശില്പങ്ങൾക്കും ചിത്രങ്ങൾക്കും ആധാരമായി കരുതപ്പെടുന്ന ഭഗവത് ഗീതയിൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട കഥയാണ്. യുദ്ധ ഭൂമിയിൽ വെച്ച് ശ്രീകൃഷ്ണൻ അർജുനൻ നൽകുന്ന സാരോപദേശമായാണ് ഗീത പറയുന്നത്. ഹൈന്ദവവിശ്വാസ പ്രകാരം അത് ഒരു മനുഷ്യ ജീവിതകാലത്തെ എല്ലാ അവസ്ഥകളും അടങ്ങിയ പുസ്തകമാണ്. ഓരോ അവസരത്തിലും കഷ്ടതകൾ വരുമ്പോൾ ഭഗവത് ഗീത തുറന്ന് വായിച്ചാൽ പരിഹാരം ലഭിക്കും എന്നാണ് വിശ്വാസം.
View this post on Instagram
ഇന്ന് ഇത്തരം ആചാരങ്ങൾക്ക് അപ്പുറം ഒത്തുചേരലുകളായാണ് ശ്രീകൃഷ്ണജയന്തിയെ കണക്കാക്കുന്നത്. നിരവധി സിനിമ താരങ്ങൾ ഫോട്ടോഷൂട്ടുകളും ആശംസകളുമായി എത്തിയിരുന്നു. ആശ ശരത്, അനു സിതാര, കാവ്യ മാധവൻ തുടങ്ങിയ താരങ്ങൾ. ഉണ്ണി കണ്ണനെയും, ശ്രീകൃഷ്ണേയും പങ്കുവെച്ചുകൊണ്ടാണ് ഇവർ ആശംസകൾ അറിയിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
View this post on Instagram
സംസ്ഥാനവ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടര ലക്ഷത്തോളം കുട്ടികളാണ് പങ്കെടുക്കുക. രാധാകൃഷണന്മാരുടെ വേഷങ്ങളില്‍ കുട്ടികള്‍ അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് കൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനയും നടക്കും. അർദ്ധരാത്രിയിലാണ് ഉണ്ണിക്കണ്ണൻ ജനിച്ചത് എന്ന വിശ്വാസമുള്ളത് കൊണ്ട് ആ സമയത്ത് കൃഷ്ണ പ്രതിഷ്ഠയുള്ള അമ്പലങ്ങളിൽ പ്രത്യേക പൂജകൾ നടക്കുന്നത്.