ശ്രീകുമാർ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമയായിരുന്നു ‘ഒടിയൻ’. വലിയ ഹൈപ്പ് ആയിരുന്നു ചിത്രം ഇറങ്ങുന്നതിനു മുൻപ് ലഭിച്ചിരുന്നത്. ചിത്രം തീയേറ്ററിൽ പണം വാരിയെങ്കിലും പല ഭാഗത്തുനിന്നും നിരവധി വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നിരുന്നു. ഇപ്പോൾ ഓടിയന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
ശ്രീകുമാര്‍ മേനോന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന് ഇക്കാര്യം അറിയിച്ചത്. ‘എന്റെ അടുത്ത സിനിമ പ്രിയപ്പെട്ട ലാലേട്ടനൊപ്പം’, എന്നാണ് പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിന് ഒപ്പമുള്ള ലൊക്കേഷനിലെ ഒരു ചിത്രവും പങ്കുവച്ചുകൊണ്ടാണ് ശ്രീകുമാറിന്റെ പ്രഖ്യാപനം. സിനിമ പ്രേമികളില്‍ ഒരേ സമയം ഞെട്ടലും സന്തോഷവും ഉണ്ടാക്കിയിരിക്കുകയാണ് ഈ വാര്‍ത്ത.

പുതിയ സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. എന്നാൽ അതെ സമയം ഒരു സിനിമയല്ല, പരസ്യ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും പല അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒടിയൻ സിനിമയിലൂടെ ഉണ്ടായ പ്രശ്നങ്ങൾ പുതിയ ചിത്രത്തിലൂടെ മാറ്റിയേടുക്കും എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാല്‍ അതേസമയം ഒടിയന്റെ ക്ഷീണത്തില്‍ നിന്നും ലാലേട്ടന് കരകയറി വരുന്നതേയുള്ളൂ, അതിന് മുന്നേ ഫീല്‍ഡ് ഔട്ട് ആക്കുമോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

വലിയ പ്രതീക്ഷ ആയിരുന്നു ‘ഒടിയൻ’ പ്രഖ്യാപിച്ചപ്പോൾ മുതൽ ഉണ്ടായിരുന്നത്. ചിത്രത്തിന് ഓസ്കാര്‍ വരെ കിട്ടും എന്ന തരത്തിലായിരുന്നു ഹൈപ്പ് വന്നത്. എന്നാല്‍ ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷകൾ എല്ലാം തകർന്നടിഞ്ഞിരുന്നു. കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാലിന്റെ രൂപം തന്നെ സംവിധായകന് മാറ്റി കളഞ്ഞു എന്ന വിമര്‍ശനവും സിനിമയുടെ റിലീസിന് ശേഷം മോഹന്‍ലാല്‍ ആരാധകരില്‍ നിന്നും വരുകയുണ്ടായി. അതേസമയം , സിനിമ വര്‍ക്ക് ആയില്ല എന്നത് ശരിയാണെങ്കിലും അത്ര മോശം ചിത്രമല്ല ഒടിയന് എന്നായിരുന്നു ചില ആരാധകരുടെ പ്രതികരണം. ഓടിയനിൽ മോഹൻലാലിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും എത്തിയിരുന്നു. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഒടിയൻ എന്ന ചിത്രം എടുത്തത്. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയത്.

നല്ലൊരു തിരക്കഥയുമായി ഈ കൂട്ടുകെട്ട് മറ്റൊരു ചിത്രം ചെയ്യണമെന്നായിരുന്നു ആരാധകരുടെ ആഗ്രഹം. ഇപ്പോഴിതാ ഈ ആരാധകരുടെ ആഗ്രഹം സാധ്യമാവുകയാണ്.

