വീണ്ടും വിവാദങ്ങളുമായി ശ്രീനാഥ് ഭാസി

0
535

നിരവധി വിവാദങ്ങൾ നേരിട്ട നടനാണ് ശ്രീനാഥ് ഭാസി. ഇപ്പോൾ താരം വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. സ്റ്റേജിൽ പാട്ട് പാടുന്നതിനിടെ തെറി വിളിച്ച ശ്രീനാഥ് ഭാസിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായെതതിയ ആവേശം എന്ന ചിത്രത്തിലെ സുഷിൻ ശ്യാം സംഗീതം നൽകി വിനായക് ശശികുമാർ എഴുതിയ ‘ജാഡ’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി തെറി വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന താരത്തിന്റെ വീഡിയോയിൽ ഇത് കാണാം. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് എത്തുന്നത്. തെറി വിളിച്ചിട്ടും ഇതൊക്കെ കേട്ട് കയ്യടിക്കുന്ന കാണികളെ സമ്മതിച്ചുകൊടുക്കണമെന്നാണ് വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് സെക്ഷനിൽ പറയുന്നത്.

എന്നാൽ സംഭവത്തിൽ ഇതുവരെ ശ്രീനാഥ് ഭാസി ത​ന്റെ ഭാ​ഗത്ത് നിന്നുള്ള പ്രതികരണം അറിയിച്ചിട്ടില്ല. നേരത്തെ രണ്ട് വ്യത്യസ്ത അഭിമുഖങ്ങൾക്കിടയിൽ അവതാരകയെയും അവതാരകനെയും വെർബൽ അബ്യൂസ് നടത്തിയതിന് താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ സംഭവം വലിയ വിവാദമാവുകയും ചെയ്തു. അന്ന് താരത്തെ എതിർത്തും സപ്പോർട്ട് ചെയ്തും നിരവധിപ്പേർ എത്തിയിരുന്നു.

അതേസമയം മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു താരത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ സുഭാഷ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു ശ്രീനാഥ് ഭാസി നടത്തിയത്. ചിദംബരം സംവിധാനം നിർവ്വഹിച്ച ചിത്രം മലയാള സിനിമാ ഇൻഡസ്ട്രിക്ക് വലിയ മുനനേറ്റമാണ് ഉണ്ടാക്കിക്കൊടുത്തത്. മോളിവുഡിൽ നിന്നും ആദ്യമായി 200 കോടി ബോക്സോഫീസിൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. . കേരളത്തിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയെക്കാൾ മികച്ചതായിരുന്നു തമിഴ്മക്കൾ ചിത്രത്തിന് നൽകിയ സ്വീകാര്യത. അതേസമയം കേരളത്തിൽനിന്നുള്ള ഒരു മലയാളചിത്രം തമിഴ്നാട്ടിൽ ഒരു റെക്കോർഡും സൃഷ്ട്ടിച്ചിരുന്നു. തമിഴ്നാട്ടിൽ പത്ത് കോടി കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള സിനിമയായി അന്ന് മാറിയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ‌ഒരു സർവൈവൽ ത്രില്ലറായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രികരിച്ചത് കേരളത്തിലും തമിഴ്‌നാട്ടിലുമായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here