“കല്യാണ ഫോട്ടോ എടുക്കുമ്പോൾ കല്യാണം കഴിക്കുന്നയാൾ എന്നെ മാത്രം മാറ്റി നിർത്തിയത് പൊള്ളുന്ന ഓർമ്മയാണ്”: ജാതീയതയെക്കുറിച്ച് സുബീഷ്

0
241

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതീയത നേരിട്ട വിഷയത്തിൽ പ്രതികരിച്ച് ഒട്ടനവധി പേരായിരുന്നു രംഗത്ത് എത്തിയത്. താൻ തൊഴാൻ പോയ അമ്പലത്തിൽ നിന്നും മന്ത്രിയ്ക്ക് ഇത്തരമൊരു വേർതിരിവ് ഉണ്ടായതിൽ മാപ്പ് പറഞ്ഞ് നടൻ സുബീഷ് ശുദ്ധിയും രംഗത്ത് എത്തിയിരുന്നു. ജാതീയത നേരിട്ടതിൽ ഖേദം പ്രകടിപ്പിച്ചായിരുന്നു സുബീഷ് തന്റെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വെച്ചിരുന്നത്. എന്നാൽ നടന്റെ പോസ്റ്റിന് താഴെ അധികവും തെറിവിളി ആയിരുന്നു ഉയർന്നിരുന്നത്. ഇപ്പോൾ ഇതിനെതിരെ വീണ്ടും പ്രതികരിച്ച് സുബീഷ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.

No photo description available.

സുബീഷ് സുബിയുടെ വാക്കുകൾ ഇങ്ങനെയാണ്, മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാനിട്ട പോസ്റ്റിന് മറുപടിയായി ഇൻബോക്സിലൂടെയും അല്ലാതെയും ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം,ഞാൻ ഈ സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ്, അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ അനുഭവം ഇന്നും വേദനയോടെ മനസ്സിലുണ്ട്.

മറ്റു സുഹൃത്തുക്കളുടെകൂടെ ചെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ എന്നെമാത്രം മാറ്റി നിർത്തിയത് പൊള്ളുന്ന ഓർമ്മയായി ഇന്നും നിറ്റലുണ്ടാക്കുന്നു. ചിലപ്പോൾ ഞാൻ ഉൾക്കൊള്ളുന്ന ജാതിയോ എന്റെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്നം. ജാതി ഭേദമന്യേ മറ്റുള്ളവരെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. സമൂഹത്തിൽ നിന്ന് പല നിലയിൽ അകറ്റിനിർത്തപ്പെട്ട ഞാൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ സ്വാഭാവികമായും പ്രതികരിക്കും.അത് മന്ത്രിയായതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല.

അല്ലാതെയും അവരുടെ കൂടെ നിൽക്കുന്നവനാണ് ഞാൻ.അതുകൊണ്ട് എന്നെ തെറി വിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. എന്നെ പിന്തുണക്കാൻ രാഷ്ട്രീയ പാർട്ടികളോ, മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവർക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടിരിക്കും.. എനിക്കെതിരെ വാളെടുക്കുന്ന നിങ്ങൾ ആദ്യം എന്നെയൊന്ന് മനസ്സിലാക്കുക. ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസ്സിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും” എന്നായിരുന്നു സുബീഷ് പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here