വൈറ്റ് ടി ഷർട്ടിൽ സുന്ദരനായി ആസിഫ് അലി : വെെറൽ തല്ലിനു ശേഷം ‘കാസർഗോൾഡി​’ന്റെ പ്രമോഷനെത്തി സണ്ണി വെയ്നും

0
323

വൈറ്റ് ടി ഷർട്ടിൽ സുന്ദരനായി കാസർഗോൾഡ് സിനിമയുടെ പ്രൊമോഷന് എത്തി ആസിഫ് അലി. കൊച്ചിയിൽ വച്ചുനടന്ന സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു കാസർഗോൾഡ് സിനിമയിലെ താരങ്ങൾ. ആസിഫ് അലിയും ഒപ്പം സംവിധായകൻ മൃദുൽ നായരുമാണ് പ്രൊമോഷൻ വേദിയിലേക്ക് ആദ്യമെത്തിയത്.

ഞങ്ങളെത്തന്നെ കണ്ടു ബോറടിക്കേണ്ടിവരും അവർ എത്താൻ കുറച്ചു കഴിയുമെന്ന് ആസിഫ് പറയുന്നത് വിഡിയോയിൽ കാണാം. വെള്ള ടി ഷർട്ടും നീല ജീൻസുമാണ് താരത്തിന്റെ വേഷം.

പിന്നീടാണ് നടൻ സണ്ണി വെയ്ൻ വേദിയിലെത്തിയത്. പ്രിന്റഡ് ഷർട് ധരിച്ച് പ്രൊമോഷനെത്തിയ സണ്ണി വെയ്‌നും വേദിയിൽ തിളങ്ങിയിരുന്നു. അടുത്തിടെ സണ്ണി വെയ്നും നടൻ ലുക്മാൻ അവറാനും തമ്മിൽ അടിയുണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരുന്നു. എന്നാൽ ടർക്കിഷ് തർക്കം എന്ന പുതിയൊരു ചിത്രത്തി​ന്റെ പ്രോമോഷനായിരുന്നു അത്. അതിനു ശേഷം ആദ്യമായാണ് സണ്ണി വെയ്ൻ പ്രേക്ഷകർക്കുമുന്നിലെത്തുന്നത്.

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ കാസർഗോൾഡിന്റെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ടീസർ നിമിഷനേരം കൊണ്ട് ആരാധകരെ ഞെട്ടിച്ച് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ യുവാക്കൾക്കിടയിൽ വലിയ ചർച്ചാവിഷയമായിരുന്നു ചിത്രത്തിൻറെ ടീസർ. മേക്കിങ്ങും സൗണ്ട് എഫക്ടുകളുമാണ് ടീസറിന് മികച്ച വരവേൽപ്പ് ലഭിക്കാൻ കാരണമായത്. സമീപകാലത്ത് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ടീസറുകൾ വളരെ കുറവായിരുന്നു.ഇതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ‘കാസർഗോൾഡ്’.

മൃദുൽ നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രംകൂടിയാണ് കാസർ​ഗോൾഡ്. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ മലയാളം നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത പടവെട്ടിനും, കാപ്പ എന്ന ആക്ഷൻ ത്രില്ലറിനും ശേഷം യൂഡ്ലി നിർമ്മിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. യൂഡ്‌ലി ഫിലിംസ് അവതരിപ്പിക്കുന്ന മലയാളത്തിലെ നാലാമത്തെ ചിത്രം കൂടിയാണിത്. മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണിമുകുന്ദൻ തുടങ്ങിയവരുടെ ഫേയ്സ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. സിദ്ധിഖ്, മാളവിക ശ്രീനാഥ്, ദീപക്, ധ്രുവൻ, സമ്പത്ത് റാം, അഭിരാം രാധാകൃഷ്ണൻ, സാഗർ സൂര്യ തുടങ്ങിയവർ ആണ് മറ്റു അഭിനേതാക്കൾ. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here