ദിലീപ് നായകനായെത്തുന്ന ചിത്രമാണ് ‘ബാന്ദ്ര’. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ നാളെ വൈകുന്നേരം ആറുമണിക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. രണ്ടാമത്തെ ടീസറിൽ തമന്നയുടെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ബസന്തിയെന്ന കഥാപാത്രമായാണ് തമന്നയെത്തുക.
View this post on Instagram
ചിത്രത്തിന്റെ റിലീസ് തിയ്യതി മുൻപ് പ്രഖ്യാപിച്ചിരുന്നു.നവംബർ 10 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ബോളിവുഡ് താരം ദിവ്യ ഭാരതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്. അധോലോക നായകൻ ആലൻ അലക്സാണ്ടർ ഡൊമിനിക് ആയാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ , നീല്‍ നിതിന്‍ മുകേഷ്, ദിനോ മോറെ, അമിത് തിവാരി, ഈശ്വരി റാവു ഉള്‍പ്പെടെ വമ്പന്‍ താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്ത് ആണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി.എസ്., എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ.. അന്‍പറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍.
അതേസമയം ദിലീപ് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ .മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ വോയ്‌സ് ഓഫ് സത്യനാഥന് തിയറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്,വീണ നന്ദകുമാർ,സിദ്ദിഖ്,ജഫാർ സിദ്ദിഖ്,അനുശ്രീ,ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.
ഒരു കുടുംബ ചിത്രമായി ഒരുക്കിയിട്ടുള്ള ചിത്രത്തിൽ സമകാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ പറയുന്നുണ്ട്.മാത്രമല്ല മൂന്നു വർഷങ്ങൾക്കുശേഷം , ദിലീപ് നായകകഥാപാത്രമായി തീയേറ്ററിലെത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.റിലീസ് ദിനത്തില്‍ ബോക്സ് ഓഫീസില്‍ നിന്ന് 1.8 കോടി നേടിയ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ നേട്ടം 9 കോടിക്ക് മുകളിലായിരുന്നു.1മാത്രമല്ല കേരളത്തിൽ നിന്ന് മാത്രമായി 13 കോടിയാണ് ചിത്രം നേടിയത്.റിലീസ് ചിത്രങ്ങളിൽ തിയേറ്റർ ഹിറ്റായി മാറിയ സത്യനാഥനെ കാണാൻ വീക്കെൻഡിൽ കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.