ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ്‌ബോസ്. കഴിഞ്ഞ ദിവസമാണ് തെലുങ്ക് ബിഗ്‌ബോസ് സീസൺ ഏഴിന് തുടക്കം കുറിച്ചത്. ബിഗ്‌ബോസിൽ മറ്റു മത്സരാർത്ഥികളായി എത്തുന്നത് തെലുങ്ക് സീരിയൽ അമർദീപ് ചൗധരി,യുവ കർഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരൺ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്ളോഗർ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാൻസർ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡൽ പ്രിൻസ് യാർ, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിൻ എന്നിവരാണ്.
അതേസമയം വലിയൊരു സർപ്രൈസ് ആയാണ് പരിപാടി തുടങ്ങിയത്. ബിഗ്‌ബോസിലെ ആദ്യത്തെ അഞ്ച് മത്സരാർത്ഥികൾ ബിഗ്‌ബോസ് വീട്ടിനുള്ളിൽ എത്തിയതിന് ശേഷമാണ് ഈ സർപ്രൈസ് ബിഗ്‌ബോസിന്റെ അവതാരകനായ നാഗാർജുന അക്കിനേനി മത്സരാർത്ഥികളായ നൽകിയത്. എന്നാൽ ബിഗ്‌ബോസ് ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു അവസരം മത്സരാർത്ഥികൾക്കായി നൽകുന്നത്. ആദ്യത്തെ അഞ്ച് മത്സരാർത്ഥികൾക്ക് ഇരുപത് ലക്ഷം പണമടങ്ങിയ ബ്രീഫ്‌കേസ് എടുത്ത ശേഷം ഷോയിൽ നിന്ന് പുറത്തു പോകാനുള്ള അവസരമാണ് നൽകിയത്.
എന്നാൽ കഴിഞ്ഞ സീസണുകളിൽ ഷോയുടെ അവസാന ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് മത്സരാർത്ഥികൾക്കായിരുന്നു ഈ അവസരം നൽകിയിരുന്നത്. മത്സരാർത്ഥികളായ മോഡൽ ശുഭ ശ്രീ, മോഡൽ പ്രിൻസ് യാർ, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിൻ എന്നിവർ വീട്ടിൽ എത്തിയപ്പോഴായിരുന്നു ബിഗ്‌ബോസ് ഈ പ്രഖ്യാപനം നടത്തിയത്.’
ആ സമയം തന്നെ നാടകീയമായി ബിഗ്ബോസ് വീട് മാറുകയും ചെയ്തു. ആദ്യം ഇരുപത് ലക്ഷമാണ് നാഗാർജുന മുന്നോട്ട് വെച്ചിരുന്ന ഓഫർ. ആ ഓഫർ ആരും തന്നെ സ്വീകരിച്ചിരുന്നില്ല. ശേഷം ഓഫർ മുപ്പത്തിയഞ്ച് ലക്ഷമായി ഉയർത്തുകയും ചെയ്തു. ഈ ഓഫറും ആരും തന്നെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അതോടൊപ്പം ആദ്യം തന്നെ മത്സരത്തിൽ നിന്നും പണം വാങ്ങി പിൻവാങ്ങാത്ത മത്സരാർത്ഥികളെ നാഗാർജുന അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ ബിഗ്‌ബോസിൽ നടി ഷക്കീല കച്ച മുറുക്കി എത്തുന്നുവെന്നതും വളരെ രസകരമായ ഒരു കാര്യം തന്നെയാണ്.