ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ്‌ബോസ്. ഇന്ത്യ മുഴുവൻ ആരാധകരുള്ള റിയാലിറ്റി ഷോകളിൽ ഒന്ന് കൂടെയാണ് ബിഗ്‌ബോസ്. ഇപ്പോഴിതാ ബിഗ്‌ബോസ് തെലുങ്കിന്റെ ഏഴാമത്തെ സീസണിന് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഏഴാം സീസണിലെ ആദ്യ എപ്പിസോഡ്.
പതിനാല് പേരാണ് ബിഗ്‌ബോസിൽ മത്സരാർത്ഥികളായി എത്തുന്നത്. എന്നാൽ ഇപ്പോഴിതാ നടി ഷക്കീല ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തുന്നുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഗ്‌ബോസിൽ അഞ്ചാമത്തെ മത്സരാർത്ഥിയായാണ് ഷക്കീല എത്തിയത്.
ബിഗ്‌ബോസിൽ എത്തിയ ഷക്കീല നാഗാർജുനയോട് പറഞ്ഞത്, താൻ ചെയ്ത വേഷങ്ങളിലൊന്നും തന്നെ താൻ ഖേദിക്കുന്നില്ലെന്നാണ്. ഇരുപത്തിമൂന്ന് വർഷത്തിന് ശേഷം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടു കൂടി തമിഴ് സിനിമ മേഖലയിൽ തനിക്കുണ്ടായ ഇമേജ് മുഴുവൻ മാറിയെന്നാണ് താരം പറഞ്ഞത്.
അത്തരത്തിൽ ഒരു മാറ്റം ഇവിടെയും പ്രതീക്ഷിക്കുന്നുവെന്നും ഷക്കീല പറഞ്ഞു. എന്തായാലും ഷക്കീല ബിഗ്‌ബോസിൽ എത്തുന്നുവെന്ന സന്തോഷത്തിലാണ് ഷക്കീലയുടെ ആരാധകർ. സിനിമാ ലോകത്ത് ഷക്കീല എന്ന പേര് ഒരു മലയാളിയും മറക്കില്ല. നഷ്ടം വന്ന നിര്‍മാതാക്കള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ ഷക്കീല സിനിമകളിലൂടെ കഴിഞ്ഞു.
എന്നാല്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഷക്കീല തരംഗം അവസാനിച്ചു. ഇത്തരം സിനിമകളുടെ നിര്‍മാണത്തിന് തടസ്സങ്ങള്‍ നേരിടുകയും ഇതിനിടെ ഷക്കീല മലയാള സിനിമാ രംഗത്ത് നിന്നും വിട പറയുകയും ചെയ്തു. മോശം ഇമേജില്‍ സിനിമാ രംഗത്ത് തളയ്ക്കപ്പെട്ടതോടെയാണ് നടി ബുക്ക് ചെയ്ത സിനിമകളുടെ അഡ്വാന്‍സ് തിരികെ കൊടുത്ത് തിരികെ ചെന്നെയിലേക്ക് പോയത്. അതിന് ശേഷം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ഷക്കീല അഭിനയിച്ചു.
അതേസമയം തെലുങ്ക് ബിഗ്‌ബോസിൽ മറ്റു മത്സരാർത്ഥികളായി എത്തുന്നത് തെലുങ്ക് സീരിയല്‍ അമർദീപ് ചൗധരി,യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്‍, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്‍ എന്നിവരാണ്.