‘എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി’; ജന്മദിനത്തിന് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അഭയ ഹിരണ്‍മയി

0
1396

34-ാം പിറന്നാള്‍ ആഘോഷിച്ച് ഗായിക അഭയ ഹിരണ്‍മയി. ഗ്ലാമറസ് ലുക്കിലുള്ള പിറന്നാള്‍ സ്‌പെഷല്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു ഇത്തവണത്തെ തന്റെ പിറന്നാളെന്നും ആശംസകള്‍ അറിയിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും അഭയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.


‘ജന്മദിനത്തില്‍ സ്‌നേഹവും ആശംസയും അറിയിച്ചവര്‍ക്കു നന്ദി. എപ്പോഴും പറയാറുള്ളതു പോലെ നിങ്ങളുടെ സ്‌നേഹത്തോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഞാന്‍ പിറന്നാള്‍ ആഘോഷിച്ചു. എനിക്ക് ഇനിയും അവരെ വേണം. അവരെ ഒരിക്കലും മതിയാകില്ല. എല്ലാത്തിനു നന്ദി. എനിക്ക് നിങ്ങളെ അറിയാവുന്നതിനേക്കാള്‍ നന്നായി നിങ്ങള്‍ക്ക് എന്നെ അറിയാം’, അഭയ ഹിരണ്‍മയി കുറിച്ചു. വിശേഷങ്ങളെല്ലാം അഭയ ഹിരണ്‍മയി ആരാധരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇത്തവണ വയനാട്ടിലെ റിസോര്‍ട്ടിലായിരുന്നു ഗായികയുടെ പിറന്നാള്‍ ആഘോഷം. നിരവധി പേരാണ് അഭയയ്ക്കു ജന്മദിനാശംസകള്‍ നേര്‍ന്നു രംഗത്തെത്തുന്നത്.


അതേസമയം,മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ ഗായികയാണ് അഭയഹിരണ്‍മയി. മലയാളം,തെലുങ്ക് ചിത്രങ്ങളില്‍ അഭയ പാടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ ഗോപീസുന്ദറുമായുള്ള പ്രണയവും ലിവിംഗ് ടുഗദറും വേര്‍പിരിയലുമൊക്കെ സോഷ്യല്‍മീഡിയയില്‍ വളരെയധികം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഗൂഡാലോചനയെന്ന സിനിമയിലെ … ഖല്‍ബിലെ തേനോഴുകുന്ന കോഴിക്കോട് എന്ന പാട്ടാണ് മലയാളി പ്രേക്ഷകരുടെ മനസിലേക്ക് അഭയയെന്ന ഗായികയുടെ സ്ഥാനമുറപ്പിച്ചത്.വ്യത്യസ്തമായ ആലാപന ശൈലിയിലാണ് അഭയ ഹിരണ്‍മയിയെ മറ്റു ഗായകരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. എഞ്ചിനീയറിംഗ് പഠനത്തിനിടെ ഐഎഫ്എഫ് കെയില്‍ ആങ്കറിങ്ങിന് പോയതോടെയാണ് അഭയയുടെ ജീവിതം മാറിമറിഞ്ഞത്. ഗോപി സുന്ദറിനെ പരിചയപ്പെട്ടത് ആ സമയത്തായിരുന്നു. ജീവിതം തന്നെ മാറ്റിമറിച്ച കൂടിക്കാഴ്ചയായിരുന്നു അന്നത്തേതെന്ന് അഭയ പറഞ്ഞിരുന്നു.


പാട്ടിനെ ആയാലും വസ്ത്രധാരണത്തെയായാലും അനാവശ്യമായി വിമര്‍ശിച്ചാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാറുണ്ട് ഈ ഗായിക. കഴിഞ്ഞദിവസമാണ് വസ്ത്രധാരണത്തെക്കുറിച്ചുള്ള ഒരു കമന്റിന് മറുപടിയുമായി ഗായിക രംഗത്തത്തെയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അഭയ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നൂ്യൂഡിറ്റി എക്സിബിഷന്‍ തന്നെയാണ്. ഒരു ആവറേജ് സിംഗര്‍ ആയ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം, കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോ ഓരോ… എന്നുള്ള കമന്റിന് മറുപടിയാണ് അഭയ മറുപടി പറയുന്നത്. സ്ത്രീകള്‍ക്ക് വഴി പിഴക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റേ ഈ പൊന്നിക്ക. എന്നെ ഫോളോ ചെയ്യുന്നുമുണ്ട്.

എന്റെ പാട്ടും ഡ്രസും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവന്‍ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കുമെന്നായിരുന്നു അഭയ കുറിച്ചത്.

മികച്ച മറുപടി തന്നെയാണ് അഭയ, ഇങ്ങനെ പ്രതികരിക്കണം. ഇങ്ങനെയുള്ളവരോട് ശക്തമായി തന്നെ പ്രതികരിക്കണം. അഭയ ചെയ്തത് നല്ല കാര്യം. അദ്ദേഹത്തിന് ഇപ്പോള്‍ സമാധാനമായി കാണും. അവന്റെ വീട്ടിലെ കാര്യം നോക്കാതെ അയല്‍ക്കാരെ എത്തിനോക്കാനുള്ള ഇവരുടെയൊക്കെ സംസ്‌കാരം ഉണ്ടല്ലോ, അതിനുള്ള അടിയാണിത്. അയാള്‍ അവരെ ഫോളോ ചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ തമാശ. ഇങ്ങനെ പ്രതികരിച്ച് തുടങ്ങിയാല്‍ നിന്നോളും ഈ വക തമാശതുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.അയാള്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എനിക്ക് ക്ലാസ് എടുക്കാന്‍ വയ്യ എന്നായിരുന്നു അഭയയുടെ മറുപടി. അഭയയെ കുറ്റപ്പെടുത്തിയുള്ള മറുപടികളും ഉണ്ട്. ബിലോ ആവറേജ് സിംഗേഴ്സ് പലരും ചെയ്യുന്ന ഒരു കാര്യം അയാള്‍ തുറന്നു പറഞ്ഞതാണ്. അവരവരുടെ കൈയിലിരിപ്പ് നന്നായാല്‍ മോശം കേള്‍ക്കുന്നത് കുറയും. കുറ്റം പറയുന്നവരെ തിരിച്ചു കുറ്റപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് സ്വയം നന്നാവുകയാണ്. സാമൂഹ്യമര്യാദ ഓരോ വ്യക്തിയും പാലിക്കേണ്ടതു തന്നെയാണ്. അതാണ് അയാള്‍ ഓര്‍മ്മിപ്പിച്ചത്.

 

സ്വയം മറക്കുന്നവര്‍ക്ക് അത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്. തന്നിഷ്ടം പല കാര്യങ്ങളിലും തെറ്റായി ഭവിക്കുന്നുവെന്നും ആള്‍ക്കാര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.കരിയറിലെയും വ്യക്തി ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് നേരത്തെയും അഭയ മറുപടിയേകിയിരുന്നു. കംഫര്‍ട്ടുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ഫാഷനിലും മോഡലിംഗിലുമെല്ലാം പരീക്ഷണം നടത്താന്‍ ഇഷ്ടമുള്ള വ്യക്തിയാണ് താനെന്നും ഗായിക പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here