വിവേക് രഞ്ജൻ അഗ്നിഹോത്രി ചിത്രം ‘ദി വാക്സിൻ വാർ’ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. മണിക്കൂറുകൾ മുൻപെത്തിയ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്സുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രമാണ് ‘ദി വാക്സിൻ വാർ’. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം സെപ്റ്റംബർ 28ന് എത്തുകയാണ്. രാജ്യമൊട്ടാകെ തരംഗമായ ‘ദി കാശ്മീർ ഫയൽസ്’ എന്ന സിനിമയുടെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ഇത്.
നിർമാതാവായ പല്ലവി ജോഷി സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ നേതൃത്വത്തിൽ പാൻഡെമിക് സമയത്ത് കോവിഡ് -19 വാക്‌സിൻ നിർമ്മിക്കാനുള്ള ഓട്ടത്തിന് ഇന്ത്യ നൽകിയ സംഭാവനകളെ ചുറ്റിപ്പറ്റിയാണ് ; ദി വാക്സിൻ വാർ ‘ എന്ന സിനിമ കഥ പറയുന്നത് ടൈറ്റിൽ നൽകുന്ന സൂചന. അഗ്‌നിഹോത്രിയുടെ മറ്റൊരു ചിത്രമായ ദ കശ്മീര്‍ ഫയൽസിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കോവിഡിനെ അതിജീവിച്ച ജനങ്ങൾ സിനിമ കാണാനുള്ള ആവേശത്തിലുമാണ് എന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടീസറിന്റെ റേറ്റിംഗ് സൂചിപ്പിക്കുന്നത്. ഒരു ഗ്ലിമ്പ്സ് വീഡിയോയിലൂടെയാണ് സിനിമയുടെ റിലീസ് തീയതി സംവിധായകൻ പ്രഖ്യാപിച്ചത്. ഒരു ലാബിൽ കോവിഡ് -19 ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതാണ് കാണിക്കുന്നത്. പല്ലവി ജോഷി ഒരു ശാസ്ത്രജ്ഞയായി എത്തുന്നു. അതേസമയം നാനാ പടേക്കർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
അനുപം ഖേർ, സപ്തമി ഗൗഡ, പരിതോഷ് സാൻഡ്, സ്‌നേഹ മിലാൻഡ്, ദിവ്യ സേത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദി കാശ്മീർ ഫയൽസിനായി വിവേക് അഗ്നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗർവാൾ ആർട്‌സിന്റെ അഭിഷേക് അഗർവാൾ ഈ ചിത്രത്തിലും സഹകരിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുൾപ്പെടെ പത്തിൽ അധികം ഭാഷകളിലാണ് ‘ദി വാക്സിൻ വാർ’ ചിത്രം റിലീസ് ചെയ്യുന്നത്.