ഞാൻ നായകനാകുന്ന പ്രോജെക്റ്റുകൾ വരുന്നുണ്ട്. ഷാജി കൈലാസ് സാർ വിളിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്ന് അഖിൽ മാരാർ. മൂവിവേൾഡ് മീഡിയയുമായി സംയുക്തമായി നടത്തിയ ദുബായിലെ ഫാൻസ് ഫാമിലി ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിൽ മാരാർ.
അഖിൽ മാരാറിന്റെ വാക്കുകൾ…
“മിക്കവാറും ഈ ഉൽഘാടനങ്ങളൊക്കെ അവസാനിപ്പിക്കും, ഒക്ടോബർ ഒക്കെ തൊട്ട് സിനിമയിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ഞാൻ നന്നായി എഴുതുമായിരുന്നു, ബിഗ്‌ബോസിൽ പോയി വന്നതിനുശേഷം എഴുത്തിൽ ഭയങ്കര തടസ്സം വരികയാണ്. ഇനി സമാധാനമായിട്ടൊന്ന് ഇരിക്കണം. നായകനാകുന്ന പ്രോജെക്റ്റുകളും വേറെ ഉണ്ട്. ഷാജി കൈലാസ് സാർ വിളിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. വലിയ പ്രോജെക്റ്റുകൾ ഉണ്ട് എനിക്ക്, പക്ഷേ ആത്യന്തികമായി സിനിമയിലെ നായകൻ എന്ന് പറയുന്നത് കഥയാണ്.
നമ്മൾ യഥാർത്ഥത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അല്ല നമ്മൾ ഇഷ്ടപ്പെടുന്നത്, സേതുമാധവനെ ഇഷ്ടപ്പെടുന്നുണ്ട് അവർ ചെയ്‌ത കഥാപാത്രങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. ബിഗ്‌ബോസ് കണ്ടിട്ടാണ് അഖിൽ മാരാരെ ഇഷ്ടപ്പെടുന്നത് അത് ശരിയാണ്. അപ്പോൾ ഗംഭീരമായ ഒരു കഥയ്ക്ക് വേണ്ടിയാണ് നമ്മൾ പരിശ്രമിക്കുന്നത്. പ്രീ പ്രൊഡക്ഷൻ എത്രത്തോളം സ്ട്രോങ്ങ് ആക്കുന്നോ അത്രത്തോളം മികച്ച സൃഷ്ടി നമുക്ക് തിരശീലയിൽ കൊണ്ടുവരാൻ സാധിക്കും. സഹകരിക്കാൻ നല്ല നിർമ്മാതാവിനെ കിട്ടണം, അതൊരു പ്രധാനപ്പെട്ട ഘടകമാണ്” അഖിൽ മാരാർ വ്യക്തമാക്കി”
അതേസമയം, നിരവധി വെല്ലുവിളികൾ നേരിട്ടതിനൊടുവിലാണ് ബിഗ്‌ബോസ് വീട്ടിനുള്ളിൽനിന്നും വിജയിയായി അഖിൽ മാരാർ മലയാളി മനസുകൾക്കുള്ളിലേക്കെത്തിയത്. ബിഗ്‌ബോസിന് പുറത്തിറങ്ങിയശേഷം അഖിൽ മാരാർക്ക് വലിയ സ്വീകരണമാണ് മലയാളികളിൽനിന്നും ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലെല്ലാം വളരെ സജീവമാണ് മാരാർ. അതുകൊണ്ടുതന്നെ തന്റെ സമൂഹ മാധ്യമ എക്കൗണ്ടിലൂടെ ആരാധകർക്കായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തിൽ ഇതുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്ന് അഖിൽ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനും , എഴുത്തുകാരനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരുടെ പിറന്നാളായിരുന്നു സെപ്തംബർ 7 ന്. അതിനോടനുബന്ധിച്ച് പിറന്നാളിന്റെ തലേ ദിവസമായ സെപ്തംബർ 6-ാം തീയതി ദുബായിൽ വെച്ച് അദ്ദേഹത്തിന്റെ ആരാധകർക്കായി ഒരു ഫാൻസ് ഫാമിലി ഷോ നടന്നിരുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫൗണ്ടർ ഡയറക്ടർ ആയ ഫൈസൽ എ കെയും അഖിൽ മാരാരുമായിരുന്നു പരിപാടിയിലെ മുഖ്യാതിഥികൾ. മൂവിവേൾഡ് മീഡിയയിലൂടെ ആയിരുന്നു പരിപാടിയുടെ തത്സമയസംപ്രേക്ഷണം.
ഗ്രാൻഡ് മെർക്കുറി ഹോട്ടൽ ആൻഡ് റെസിഡെൻസിൽ വച്ചായിരുന്നു പ്രൗഢഗംഭീരമായ പരിപാടി. മൈജി ആണ് പരിപാടിയുടെ പ്രധാന സ്പോൺസർ, ഒപ്പം നീതൂസ് അക്കാദമി , എമിറേറ്റ്സ് ഫാസ്റ് ബിസിനസ് സർവീസ് , ബീഫർബ് തുടങ്ങിയവരും സ്പോൺസേർസാണ്. ഓസ്കാർ ഇവന്റസ് ആൻഡ് പ്രൊഡക്ഷൻസ് ദുബായ് ആണ് പരിപാടിയുടെ എല്ലാ സജ്ജീകരണങ്ങളും നടത്തിയത്.