‘സാജന്‍ ബേക്കറി’ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗഗനചാരി. ജൂലൈ പതിനഞ്ചിനായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയത്. വലിയ സ്വീകാര്യത ആയിരുന്നു ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരുന്നത്. അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ കോമഡിയായിരുന്നു. ഇപ്പോഴിതാ ഗോകുൽ സുരേഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഗഗനചാരി ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയെന്നും ഈ സന്തോഷവാർത്ത എല്ലാവരുമായി പങ്കിടുന്നതിൽ ഒരുപാട് സന്തോഷമുണെന്നും ഗോകുൽ സുരേഷ് പറഞ്ഞു. തിങ്ക് മ്യൂസിക് ആണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. ചിത്രത്തിലെ പാട്ടിനൊപ്പം ഈ കാര്യം പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. ഗഗനചാരി, ഗഗനചാരി എന്ന് പറയുന്ന പാട്ടാണ് ഗോകുൽ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സുര്‍ജിത്ത് എസ് പൈയാണ്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്.
View this post on Instagram
അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി. എഫ്. എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.
ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. സജീവ് ചന്തിരൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍,ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്.