അന്ന് ഇറക്കി വിട്ടവർ ഇന്ന് എന്റെ ഡേറ്റിനായി കാത്തിരിക്കുന്നു: അഖിൽ മാരാർ

0
426

ദുൽഖർ എന്റെ നാട്ടിൽ ഒരു കട ഉൽഘാടന൦ ചെയ്യാൻ വന്നിരുന്നു. ദുൽഖർ വേദിയിൽ വരുന്നു, ഞാൻ സെൽഫിയെടുക്കാൻ ശ്രമിക്കുന്നു പിന്നെ കുറേ ആളുകൾ പിടിച്ചു തള്ളിയിട്ട് ഫോട്ടോ എടുക്കാൻ പറ്റാതെ ഞാൻ പുറത്താക്കപ്പെട്ടു. എന്നെ ഒരുസമയത്ത് പുറത്താക്കിയ അതേ ആള് തന്നെ നമുക്ക് വേണ്ടി സംസാരിക്കുന്നു, നമ്മളെ ദുബായിലേക്ക് കൊണ്ടുവരുന്നു, പരിപാടി ഒക്കെ ചെയ്യുന്നു. അതൊക്കെ എനിക്ക് ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ് എന്ന് അഖിൽ മാരാർ. അഖില്‍ മാരാരിന്റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി നടത്തിയ ഫാന്‍സ് ഫാമിലി ഷോയിലായിരുന്നു അഖില്‍ മാരാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഖിൽ മാരാരുടെ വാക്കുകൾ…

“പണ്ട് ദുൽഖർ എന്റെ നാട്ടിൽ ഒരു കട ഉൽഘാടന൦ ചെയ്യാൻ വന്നിരുന്നു. അപ്പോൾ ആ കടയുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്തിരുന്നത്. അങ്ങനെ ദുൽഖർ വേദിയിൽ വരുന്നു, ഞാൻ സെൽഫിയെടുക്കാൻ ശ്രമിക്കുന്നു പിന്നെ കുറേ ആളുകൾ പിടിച്ചു തള്ളിയിട്ട് ഫോട്ടോ എടുക്കാൻ പറ്റാതെ ഞാൻ പോകുന്നതുമൊക്കെ നിങ്ങൾ വീഡിയോയിൽ കണ്ടതാണ്. പിന്നീട് ഞാൻ ബിഗ്‌ബോസിൽ നിന്ന് വന്നപ്പോൾ നമുക്ക് കിട്ടിയ സ്വീകരണമൊക്കെ വച്ചിട്ട് നിങ്ങൾ വീഡിയോ ഒക്കെ കണ്ടുകാണും.

അപ്പോൾ ഈ പരിപാടിയുടെ ഇവന്റ് ചെയ്തത് ഷാനവാസ് ഖാൻ എന്ന് പറഞ്ഞ എന്റെ സുഹൃത്തായിരുന്നു. മമ്മൂട്ടിയുടേയും ദുൽഖറിനെയും ഒക്കെ ഇവന്റ് ചെയ്യുന്ന സെലിബ്രിറ്റി മാനേജർ ആയിരുന്നു. ഇപ്പോൾ എന്റെ പ്രോഗ്രാം ചെയ്യുന്നതും ഷാനവാസ് ഇക്ക ആണ്. ഇപ്പോൾ ദുബായിൽ വന്നപ്പോൾ അദ്ദേഹം എന്നോട് പറയുകയാണ്, ഒരു സത്യം പറയട്ടെ നിങ്ങൾ അവിടെ നിന്നപ്പോൾ നിങ്ങളെ പിടിച്ച് പുറത്താക്കാൻ പറഞ്ഞത് ഞാനാണ് എന്ന്. ഞാൻ വിചാരിച്ചു ഇയാൾ അവിടെ നിൽക്കുമ്പോൾ ഇയാളെങ്ങാനും, കാണുന്നവർ വിചാരിക്കും ഞാൻ ആണ് ദുൽഖറിനെ കൊണ്ടുവന്നത് എന്ന്, ഷാനവാസിന് ക്രെഡിറ്റ് കിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്. അതുകൊണ്ട് ഇവനെ എങ്ങനെയെങ്കിലും തൂക്കിയെടുത്ത് വെളിയിൽ കളഞ്ഞേക്കാം എന്ന്.

അപ്പോൾ ഞാൻ ബിഗ്‌ബോസിൽ പോവുന്നതിന് രണ്ടുമൂന്നു ദിവസം മുൻപ് ഷാനവാസിനെ ലുലു മാളിൽ വച്ച് കണ്ടപ്പോൾ ഞാൻ പറഞ്ഞു ഷഹനാസിക്കാ, ഞാൻ ബിഗ്‌ബോസിലോട്ടൊക്കെ പോകുന്നുണ്ട് അഥവാ പത്തോ പതിനയ്യായിരമോ കിട്ടുന്ന പരിപാടി ആയതുകൊണ്ട് നിങ്ങൾ വല്ല ഉൽഘാടനമൊക്കെ വന്നാൽ തരണേ എന്ന് പറഞ്ഞു. പുള്ളി മനസ്സിൽ വിചാരിച്ചുകാണും, ഇങ്ങനെ എത്രപേരെ നമ്മൾ കണ്ടിട്ടുണ്ട്, ഇവന് കോപ്പ് കൊടുക്കും എന്ന രീതിയിൽ ആയിരിക്കും അദ്ദേഹം.

ഞാൻ ബിഗ്‌ബോസിൽ പോയിട്ട് ഒരു പത്തെഴുപത് ദിവസമായപ്പോൾ അദ്ദേഹത്തിന്റെ ഈ ബോഡിഗാർഡ്‌സൊക്കെ അദ്ദേഹത്തോട് പറഞ്ഞു, അഖിൽ ഭയങ്കര മൈലേജ് ആണ് ട്ടോ, അവൻ മിക്കവാറും ജയിക്കും എന്ന് പറഞ്ഞു. അപ്പോൾ പുള്ളിയുടെ മനസ്സിൽ ഉണ്ടാവും, ദൈവമേ ഇനി ഞാൻ ഈ കാലന്റെ കാല് പിടിക്കണമല്ലോ എന്ന്. ബിഗ്‌ബോസിൽ നിന്ന് ഇറങ്ങി വന്നിട്ട് എന്നെ ഒരു പരിപാടിയ്ക്ക് വിളിച്ചു. അഖിലേ നമുക്ക് ഇത് ഇപ്പോൾ എത്ര രൂപയ്ക്ക് ചെയ്യാൻ പറ്റും, ഞാൻ പറഞ്ഞു 5 ലക്ഷം രൂപ, പൈസ കിട്ടിയില്ലെങ്കിൽ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു. ശരിക്കും എനിക്ക് അദ്ദേഹം അഞ്ചാറു പരിപാടി ചെയ്തുതന്നിട്ടുണ്ട്. അപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ ഭയങ്കര സന്തോഷം തോന്നും, കാരണം എന്നെ ഒരുസമയത്ത് പുറത്താക്കിയ അതേ ആള് തന്നെ നമുക്ക് വേണ്ടി സംസാരിക്കുന്നു, നമ്മളെ ദുബായിലേക്ക് കൊണ്ടുവരുന്നു, പരിപാടി ഒക്കെ ചെയ്യുന്നു. അതൊക്കെ എനിക്ക് ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ്”

LEAVE A REPLY

Please enter your comment!
Please enter your name here