വംശിയുടെ സംവിധാനത്തിൽ രവി തേജ നായകനാവുന്ന ചിത്രമാണ് ‘ടൈഗര്‍ നാഗേശ്വര റാവു’. ഒക്ടോബർ ഇരുപതിനാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ ചലച്ചിത്രമാണ് ‘ടൈഗര്‍ നാഗേശ്വര റാവു’. ട്രെയിൻ വാടകയ്ക്ക് എടുത്ത് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മുൻപേ പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വിഡിയോയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ‘ടൈഗര്‍ നാഗേശ്വര റാവു’വിലെ ആദ്യം ഗാനം ‘ഏക് ദം ഏക് ദം’ പുറത്തിറക്കിയിരിക്കുകയാണ്. വ്യത്യസ്ത ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന താരത്തിലുള്ള ഗാനമാണ് ഇത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
അതേസമയം ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും ആലാപനം സന്തോഷ് ഹരിഹരനുമാണ് നിർവഹിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളില്‍ നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്റെ ശബ്ദത്തിലാണ് ചിത്രത്തിന്റെ കോൺസപ്റ്റ് വിഡിയോ പുറത്തു വന്നത്. മലയാള സിനിമ മേഖലയിൽ നിന്നും നടൻ ദുല്‍ഖര്‍ സല്‍മാനാണ് ശബ്ദം നൽകിയത്. തെലുങ്കില്‍ നിന്ന് വെങ്കടേഷും ഹിന്ദിയില്‍ നിന്ന് ജോണ്‍ എബ്രഹാമും കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും തമിഴില്‍ നിന്ന് കാര്‍ത്തിയുമായിരുന്നു വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.
കേട്ടുകേള്‍വികളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് സിനിമയിൽ രവി തേജയുടെ നായികമാരായെത്തുന്നത്. ഇന്ത്യയിലെ പേരുകേട്ട ഏറ്റവും വലിയ കളളൻ എന്നറിയപ്പെടുന്ന ‘ടൈഗര്‍ നാഗേശ്വര റാവു’വിന്റെ ജീവിത കഥയാണ് സിനിമയുടെ ഇതിവൃത്തം. എഴുപത് കാലഘട്ടങ്ങളിൽ നടക്കുന്ന ഒരു കഥയാണ് ഇത്. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്റ്റുവര്‍ട്ട്പുരത്ത് നടന്ന ഒരു സംഭവത്തെ അടിസ്ഥനമാക്കിയാണ് കഥ തയ്യാറാക്കിയിരിക്കുന്നത്.
സിനിമയിൽ രവി തേജ അവതരിപ്പിക്കുന്ന കഥാപാത്രം ആണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഉള്ളത്. മലയാളം കണ്‍സെപ്റ്റ് വീഡിയോ തുടങ്ങുന്നത് ദുൽഖർ സൽമാന്റെ ശബ്ദത്തോട് കൂടി ആയതിനാൽ തന്നെയും ആരാധകരും ഏറെയാണ്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവിയുടെ കഥാപാത്രത്തെ അറിയാൻ ആകാംക്ഷയിലാണ് ആരാധകരും. ഒരു പോസ്റ്റര്‍ ആണെങ്കില്‍പ്പോലും ആ കണ്ണുകളിലേക്ക് നോക്കുകയെന്നതുപോലും ഭയമുളവയ്ക്കുന്ന കാര്യമാണ്.