മമ്മൂട്ടിയ്ക്ക് ആശംസകൾ പറയാൻ മനപ്പൂർവം വൈകിയതാണെന്ന് നടൻ ടിനി ടോം

0
217

കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ. ഒട്ടനവധി താരങ്ങളാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നത്. നടന്റെ എഴുപത്തിരണ്ടാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് നടൻ ടിനി ടോം. ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെയാണ്. “blated bday wishes മമ്മുക്ക ,മറന്ന് പോയതല്ല ,മനഃപൂർവം വൈകിച്ചതാണ് ..മറ്റുള്ളവർക്ക് മമ്മുക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വച്ചു …എന്റെ വീട്ടിൽ ഉയരത്തിൽ തൂക്കി ഇട്ടിരിക്കുന്ന ചിത്രമാണ് ഇത്.. അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മുക്ക ഫാൻ …എല്ലാം ആദ്യം നമ്മൾ അറിഞ്ഞത് അമ്മമാരിൽ നിന്നും ആണല്ലോ…

May be an illustration of 3 people

പിന്നീട് ഞാൻ കടുത്ത മമ്മുക്ക ഫാൻ ആയി …പഠിക്കുന്ന കാലത്തു മനോരമ ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു ,മമ്മുക്കയുടെ ആത്മ കഥ വായിക്കാൻ …എന്റെ ആദ്യ വായന ശീലം ..ഇക്കയിലേക്കു അടുക്കാൻ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല ..പിന്നേ ഒരു ആവാഹനം ആയിരിന്നു ,അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു …പട്ടാളത്തിൽ പട്ടാഭിരാമിന്റെ കീഴിൽ പട്ടാളക്കാരൻ ആയി പ്രാഞ്ചിയേട്ടനിൽ ചിറമേൽ ഫ്രാൻസിസിന്റെ ഡ്രൈവർ ആയി …ആ വണ്ടി ഓടിച്ചാണ് സിനിമയിൽ ഞാൻ കയറിയതു ,അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല.

ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട് ,അതാണ് ഞാൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം …ജീവിതത്തിൽ ഭയം ഉള്ളത് രണ്ട്‌ പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയയെയും ..അതും സ്‌നേഹം കൊണ്ടുള്ള ഭയം ..സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയിൽ നിന്നും ആണ് Happy Bday Big brother ” എന്നാണ് ടിനി ടോം പറഞ്ഞത്. ഇരുവരുടെയും ഒരു പഴയകാല ചിത്രമാണ് ടിനി പങ്കുവെച്ചത്. വീട്ടിലെ ചുവരിൽ ഇരുവരും ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോയാണ് ടിനി പകർത്തിയിരിക്കുന്നത്.

ഇന്ത്യൻ സിനിമാലോകം കണ്ട ചലച്ചിത്ര ഇതിഹാസം, മലയാളിപ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം, മെഗാസ്റ്റാർ മമ്മൂട്ടി. 52 വർഷം നീണ്ട അഭിനയസപര്യയിൽ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾക്കാണ് മമ്മൂട്ടി എന്ന താരരാജാവ് ജന്മം നൽകിയത്. അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി വരാനിരിക്കുന്ന ബസൂക്കയും, ബിലാലിലും എത്തി നിൽക്കുന്നു പകരം വയ്ക്കാനില്ലാത്ത ഈ അതുല്യപ്രതിഭയുടെ അഭിനയജീവിതം.

LEAVE A REPLY

Please enter your comment!
Please enter your name here