ടൊവിനോ തോമസ് നായക കഥാപാത്രമായി വേഷമിട്ടുകൊണ്ട് പ്രദർശനത്തിന് എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഐഡന്റിറ്റി’. ഐഡന്റിറ്റിയുടെ ഒരു വലിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ തോമസ് ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർണ്ണമായി പൂർത്തീകരിച്ചെന്നാണ് ടൊവിനോ തോമസ് പുറത്തുവിടുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ ടീമിനൊപ്പം നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം ഒരു ചെറിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
‘ നല്ല തുടക്കങ്ങൾക്ക് വഴിയൊരുക്കാൻ ആയി എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണം.. ഈ ദിവസം, 2024 ജൂലൈ 2-ന്, ഐഡൻ്റിറ്റിയുടെ ഷൂട്ടിംഗ് ഷെഡ്യൂൾ അവസാനിക്കുന്നു. ഈ രാത്രിയിൽ നമ്മളെല്ലാവരും അതിൻ്റെ വിജയകരമായ അന്ത്യത്തിൽ മുഴുകുമ്പോൾ, വളരെ കഴിവുള്ളവരായ എന്റെ കോസ്റ്റാർസ് ത്രിഷാകൃഷ്ണനും വിനയ്‌റായിക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു, ഒപ്പം ഞങ്ങളുടെ എഴുത്തുകാരനും സംവിധായകരും തുടങ്ങി മുഴുവൻ ക്രൂവിനും എൻ്റെ സ്‌നേഹം അറിയിക്കുകയും ചെയ്യുന്നു.’ എന്നാണ് ടോവിനോ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ചിത്രത്തിൽ ഉണ്ടാകും എന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. ഇവയുടെ എല്ലാം ചിത്രീകരണം നേരത്തെതന്നെ പൂർത്തിയാക്കിയതായി ടൊവിനോ പറഞ്ഞിരുന്നു. യാനിക്ക് ബെന്നാണ് ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. അനസ് ഖാനും അഖിൽ പോളുമാണ് ഐഡന്റിറ്റിയുടെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അഖിൽ ജോർജ് ആണ്. ഐഡന്റിറ്റിയിൽ തൃഷയാണ് നായികാവേഷത്തിൽ എത്തുന്നത്.
ടൊവിനോയെ നായകനാക്കി ഫോറൻസിക് പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകരാണ് അനസ് ഖാനും അഖിൽ പോളും. ഫോറൻസിക് ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായി പ്രദർശനത്തിന് എത്തിയപ്പോൾ ബോക്സോഫീസിൽ വൻ വിജയം നേടാനായിരുന്നു. മംമ്ത മോഹൻദാസ് നായികയായി എത്തിയ ചിത്രത്തിൽ രഞ്ജി പണിക്കറും പ്രധാന കഥാപാത്രമായപ്പോൾ പ്രതാപ് പോത്തനും ചിത്രത്തിൽ വേഷമിട്ടിരുന്നു.
View this post on Instagram
ഡിസംബർ 23 നായിരുന്നു തൃഷ ഐഡന്റിറ്റിയുടെ ചിത്രീകരണത്തിനായി ജോയിൻ ചെയ്തത്. സിനിമയുടെ ഷൂട്ടിങ്ങ് വിശേഷങ്ങൾ ഇതിനിടെ അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ടൊവിനോയും തൃഷയുമായുള്ള കാർ ആക്ഷൻ സീക്വൻസിന്റെ ബിടിഎസ് വീഡിയോ ആയിരുന്നു താരം പങ്കു വെച്ചിട്ടുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം, മെയ് 11 നായിരുന്നു തൃഷയുടെ സിനിമയിലെ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചത്.
ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ അനസ് ഖാൻ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി . രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്നു നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് തിയേറ്ററിൽ എത്തിക്കുന്നത്. . ബോളിവുഡിന്റെ സൂപ്പർ നായികയായ മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി. നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ബോളിവുഡിൽ ഏറെ പ്രേക്ഷകപ്രീതിയുള്ള താരമാണ് മന്ദിര ബേദി.