മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച യുവ നായകന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് സമൂഹമാധ്യങ്ങളിൽ എത്താറുമുണ്ട് താരം. ഇപ്പോഴിതാ അറ്റ്ലാന്റിക് സമുദ്രത്തിലെ നമീബിയ കോസ്റ്റിൽ നടത്തിയ യാത്രകളുടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാം പേജിലൂടെ ഫോട്ടോകളും വീഡിയോകളും രസകരമായ ക്യാപ്ഷനുകളും സ്റ്റോറിയിൽ നൽകിയിട്ടുണ്ട്.

പല മൃഗങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങളും, പക്ഷികൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും എല്ലാം പങ്കുവെച്ച ചിത്രങ്ങളിൽ കാണാം. കടൽകാക്കയും, സീലും എല്ലാം വന്നു പോകുന്നുമുണ്ട്. ‘നമുക്ക് രക്തരൂക്ഷിതമായ കടലിനെ കുറിച്ച് സംസാരിക്കാം’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം നൽകിയിരിക്കുന്നത്. ചില ഓർമകളിലേക്കുള്ള തിരിച്ചു പോക്ക് എന്ന രീതിയിലുള്ള ഹാഷ്ടാഗുകളും കാണാം.

അതേസമയം, ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി. നാലു ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസില്‍ അണിയറയില്‍ ഒരുങ്ങുന്ന ഐഡന്റിറ്റി പ്രഖ്യാപന വേള മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2020 പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ്, അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.

തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
View this post on Instagram
അമ്പതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകള്‍.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ത്രസിപ്പിക്കുന്ന രീതിയില്‍ ചിത്രം ഒരുക്കുന്ന അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ക്കുള്ള കഴിവ് ഫോറന്‍സിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നല്‍കിയതാണ്. നൂറില്‍പരം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തില്‍ 30 ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.
View this post on Instagram
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

