ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ ചിത്രം ‘വേല’; ലിറിക്കൽ ​ഗാനം റിലീസ് ചെയ്തു

0
238

ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര വേഷങ്ങളില്‍ എത്തുന്ന ക്രൈം ഡ്രാമയാണ് വേല. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. “പാതകൾ” എന്ന ലിറിക്കൽ വീഡിയോ ഗാനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സാം എസ്സാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. വേല’യുടെ ട്രെയ്‌ലര്‍ ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രദര്‍ശനത്തിനൊപ്പം ആയിരുന്നു എത്തിയിരുന്നത്. ഷെയ്ന്‍ നിഗം ആദ്യമായി പൊലീസ് കഥാപാത്രമായി എത്തുകയാണ് വേലയിലൂടെ എന്ന പ്രത്യേകതയുണ്ട്.

ശ്യം ശശിയാണ് ചിത്രത്തിന്റെ സംവിധാനം. എം സജാസാണ് തിരക്കഥ എഴുതുന്നത്. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

 പാലക്കാടും പരിസര പ്രദേശത്തുമാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ‘കൊറോണ പേപ്പേഴ്‌സ്’ എന്ന ചിത്രത്തിന് മുന്‍പ് ചിത്രീകരിച്ച സിനിമ ആയതുകൊണ്ടുതന്നെ ആദ്യമായി ഷെയ്ന്‍ നിഗം പോലീസ് വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണ് വേല. പോലീസ് വേഷത്തില്‍ ഉള്ള ഷെയ്ന്‍ നിഗത്തിന്റെയും എസ് ഐ മല്ലികാര്‍ജുനനായി എത്തുന്ന സണ്ണി വെയ്ന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്ര സംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് ,സൗണ്ട് ഡിസൈന്‍ : എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍ : മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : അഭിലാഷ് പി ബി , അദിത്ത് എച്ച് പ്രസാദ്, ഷിനോസ്.

LEAVE A REPLY

Please enter your comment!
Please enter your name here