ആദ്യത്തെ മകൾ മരിച്ച് പത്താം നാൾ രണ്ടാമത്തെ മകൾക്കൊപ്പം ‘രത്തം’ ചിത്രത്തിന്റെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി

0
229

കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു പാട്ടുകാരനും, അഭിനേതാവുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യാ ചെയ്തത്. എന്നാൽ മകളുടെ വേർപാടിന്റെ വേദനയും നെഞ്ചിലേറ്റി സിനിമ പ്രമോഷന് എത്തിയിരിക്കുകയാണ് നടൻ. മൂത്ത മകൾ മരിച്ച് പത്താം നാളാണ് നടൻ തന്റെ രണ്ടാമത്തെ മകൾ ലാരയെയും കൂട്ടി പ്രമോഷന് എത്തിയിരിക്കുന്നത്. വിജയ് ആന്റണി നായകനായെത്തുന്ന ‘രത്തം’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഇപ്പോൾ പ്രമോഷനെത്തിയിരിക്കുന്നത്.

മീര വിഷാദ രോഗത്തിന് അടിമയായിരുന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. അവളോടൊപ്പം താനും മരിച്ചിരിക്കുന്നു എന്നാണ് നടൻ മകളുടെ മരണത്തിൽ പ്രതികരിച്ച് പറഞ്ഞിരുന്നത്. നടൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, സ്നേഹം നിറഞ്ഞ എല്ലാവരോടും, എന്റെ മകൾ മീര വളരെ ദയയുള്ളവളും ധീരയുമാണ്. അവൾ ഇപ്പോൾ ഈ ലോകത്തേക്കാൾ മികച്ച് നിൽക്കുന്നു. ജാതി മതം, പണം, അസൂയ, വേദന, ദാരിദ്ര്യം, അക്രമം ഇവയൊന്നുമില്ലാത്ത ശാന്തമായ സ്ഥലത്തേക്ക് പോയിരിക്കുന്നു. അവിടെ ഇരുന്ന് അവൾ എന്നോട് സംസാരിക്കുന്നു.

ഞാനും അവളോടൊപ്പം മരിച്ചു. ഇപ്പോൾ അവൾക്കായി കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആരംഭിച്ചു. അവളുടെ പേരിൽ ഞാൻ ചെയ്യാൻ പോകുന്ന നല്ല കാര്യങ്ങൾ എല്ലാം, അവൾ തന്നെ തുടക്കം കുറിക്കും. നിങ്ങളുടെ സ്വന്തം വിജയ് ആന്റണി” എന്നാണ് കുറിച്ചിരുന്നത്. അതേസമയം സെപ്തംബർ 28ന് ആയിരുന്നു ‘രത്തം’ പ്രദർശനത്തിന് എത്തിയിരുന്നത്. വിജയ് ആന്റണി കൊലപാതകത്തിന്റെ ചുരുളഴിക്കാനിറങ്ങി തിരിക്കുന്ന ചിത്രം മികച്ചൊരു ക്രൈം ത്രില്ലറായിരിക്കുമെന്നു ആരാധകർ മുൻപേ പറഞ്ഞിരുന്നു. ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സിന്റെ ബാനറിൽ കമൽ ബൊഹ്‌റ, ജി.ധനഞ്ജയൻ, പ്രദീപ് ബി, പങ്കജ് ബോറ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

 

സി എസ് അമുദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാർ, നന്ദിത ശ്വേത, രമ്യാ നമ്പീശൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ‘രത്ത’ത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് കണ്ണൻ നാരായണനാണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗോപി അമർനാഥ്, ടി എസ് സുരേഷാണ് ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. വിജയ് ആന്റണി രണ്ട് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നത്. വിജയ് ആന്റണിയുടെ അവസാനം റിലീസായ ‘കൊലായി’, ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ ‘രത്തം ‘ നടന്റെ തിരിച്ചുവരവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here