നടനും, പാട്ടുകാരനും, അഭിനേതാവുമായ വിജയ് ആന്റണിയുടെ മകൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇപ്പോൾ മകൾ ആത്മഹത്യ ചെയ്തതിനു ശേഷം ആദ്യമായി പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് താരം. അവളോടൊപ്പം ഞാനും മരിച്ചിരിക്കുന്നു എന്നാണ് വിജയ് ആന്റണി പറഞ്ഞത്.
വിജയ് ആന്റണിയുടെ വാക്കുകൾ…
സ്നേഹം നിറഞ്ഞ എല്ലാവരോടും,
എന്റെ മകൾ മീര വളരെ ദയയുള്ളവളും ധീരയുമാണ്. അവൾ ഇപ്പോൾ ഈ ലോകത്തേക്കാൾ മികച്ച് നിൽക്കുന്നു. ജാതി മതം, പണം, അസൂയ, വേദന, ദാരിദ്ര്യം, അക്രമം ഇവയൊന്നുമില്ലാത്ത ശാന്തമായ സ്ഥലത്തേക്ക് പോയിരിക്കുന്നു. അവിടെ ഇരുന്ന് അവൾ എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഇപ്പോൾ അവൾക്കായി കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആരംഭിച്ചു. അവളുടെ പേരിൽ ഞാൻ ചെയ്യാൻ പോകുന്ന നല്ല കാര്യങ്ങൾ എല്ലാം, അവൾ തന്നെ തുടക്കം കുറിക്കും. നിങ്ങളുടെ സ്വന്തം വിജയ് ആന്റണി.
അതേസമയം, കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ കണ്ടെത്തിയത്. വിജയ് ആന്റണി തന്നെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മുറിയില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു മീര.
തമിഴ് സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമായ സംഗീത സംവിധായകനാണ് വിജയ് ആന്റണി. സംഗീതത്തിലുപരി കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ വിജയ് തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. രണ്ടു പെണ്മക്കളാണ് വിജയ് ആന്റണിക്കുള്ളത്. ആത്മഹത്യയ്‌ക്കെതിരെ അഭിമുഖങ്ങളിലും വേദികളിലും സംസാരിച്ചിട്ടുള്ള വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യാ ചെയ്തത് തമിഴ് സിനിമാലോകത്തിനു അവിശ്വസനീയമായ കാര്യമാണ്.
— vijayantony (@vijayantony) September 21, 2023
വിജയ് ആത്മഹത്യക്കെതിരെ സംസാരിച്ചതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ‘മുതിര്‍ന്നവരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മാഹുതിയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്‌കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടിവരികയാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വിജയ് ആന്റണി പറയുന്നത്.