തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയുമായി ബന്ധപ്പെട്ടുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. നടന്റെ വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഇപ്പോൾ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി., പി.എം.കെ. തുടങ്ങിയ പാർട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി മത്സരിക്കുന്നുവെന്ന പോസ്റ്ററുകൾ മധുരയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ വിജയ് മക്കൾ ഇയക്കം ചുമതലക്കാർ എന്ന് അവകാശപ്പെടുന്ന ചിലരുടെ പേരിലായിരുന്നു പോസ്റ്ററുകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇവർ ആരും തന്നെ സഘടനയുടെ ഭാഗമല്ലെന്നാണ് ആനന്ദ് പറയുന്നത്. ഇനിയും ഇത്തരത്തിലുള്ള വ്യാജ വാർത്തകളോ പോസ്റ്ററുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും ആനന്ദ് വ്യക്തമാക്കി. തെന്നിന്ത്യയിൽ കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർതാരമാണ് ദളപതി വിജയ്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തങ്ങളിലും സജീവ പങ്കാളിയാണ് അദ്ദേഹം. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്.
സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് നടന്‍ വിജയുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതേസമയം, തെന്നിന്ത്യൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. താരത്തിന്റെ നാല്‍പത്തിയൊന്‍പതാം പിറന്നാളിനോടനുബന്ധിച്ച് 12 മണിക്ക് ആരാധകരെ ആവേശത്തിലാക്കികൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് വിജയ് ചിത്രം റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയുമാണ് ലിയോ കടത്തി വെട്ടിയിരിക്കുന്നത്. ചിത്രം തീയേറ്ററുകളിൽ എതാൻ ഏഴു ദിവസം ബാക്കിനില്‍ക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്നും ലിയോ നേടിയത് 6.92 കോടിയാണ്.
എന്നാൽ ഇത് 1.2 മില്യണ്‍ ഡോളര്‍ വരെ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ട്രെയിലർ പുറത്തുവിട്ട് പന്ത്രണ്ടുമണിക്കൂറുകൾ പിന്നിടുമ്പോഴേക്കും 25 മില്യണിലധികം കാഴ്ചക്കാരെ ട്രെയിലർ സ്വന്തമാക്കിയിരുന്നു. ഇപ്പോഴും യുട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് ചിത്രത്തിൻറെ ട്രെയിലർ. 300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറഞ്ഞിരുന്നത്.