‘ഇന്ത്യ എന്ന പേര് താങ്കൾക്ക് ഇത്രയും കാലം അഭിമാനം നൽകിയിരുന്നില്ലേ’; സെവാഗിന് മറുപടിയുമായി വിഷ്ണു വിശാൽ

0
242

ഭരണഘടനയിൽ നിന്നും ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി ഭാരത് മാറ്റാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം വീരേന്ദ്ര സേവാഗ്. ഞാൻ ഇതിനു മുൻപേ ആവശ്യപ്പെടുന്ന കാര്യമാണ് എന്നായിരുന്നു സേവാഗ് പറഞ്ഞത്.

സേവാഗിന്റെ പോസ്റ്റിന്റെ പൂർണരൂപം…

ഒരു പേര് നമ്മിൽ അഭിമാനം വളർത്തുന്ന ഒന്നായിരിക്കണമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.
നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്, ഞങ്ങളുടെ യഥാർത്ഥ പേര് ‘ഭാരത്’ ഔദ്യോഗികമായി തിരികെ ലഭിക്കാൻ വളരെക്കാലമായി. ഞാൻ അഭ്യർത്ഥിക്കുന്നു
ബിസിസിഐയോട് ഈ ലോകകപ്പ് നമ്മുടെ കളിക്കാർക്ക് നമ്മുടെ നെഞ്ചിൽ ഭാരതം എന്ന് എഴുതാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ഇതിനു മറുപടിയുമായി വന്നിരിക്കുകയാണ് സിനിമ താരമായ വിഷ്ണു വിശാൽ.

“ബഹുമാനത്തോടെ തന്നെ ചോദിക്കുകയാണ് സർ, ഇന്ത്യ എന്ന പേര് താങ്കൾക്ക് ഇത്രയും കാലം അഭിമാനം നൽകിയിരുന്നില്ല?”

ബ്രിട്ടീഷിന്റെ ദേശീയ വിനോദമായ ക്രിക്കറ്റ് കളിക്കാരനായ നിങ്ങൾ എന്തിനാണ് അവരെ കുറ്റം പറയുന്നത്, “ഇന്ത്യ”ക്ക് വേണ്ടി കളിക്കുന്നതിൽ തനിക്ക് അഭിമാനമില്ലെന്ന് അശ്രദ്ധമായി സമ്മതിക്കുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തരായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി മാറിയിരിക്കുകയാണ് വീരേന്ദർ സേവാഗ്. ഒരു ഭ്രാന്തനാണ് ഇയാൾ, ബ്രിട്ടൻ നൽകിയ പേര്, ഞങ്ങൾ അംഗീകരിക്കില്ല… ബ്രിട്ടൻ നൽകിയ ഗെയിം ഞങ്ങൾ കളിക്കും തുടങ്ങി നിരവധി കമെന്റുകളാണ് സേവാഗിന്റെ പോസ്റ്റിനു മറുപടിയായി വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here