മോഹൻലാലിന് പിറന്നാളാശംസകൾ നേർന്ന് ‘കണ്ണപ്പ’ ടീം

0
238

മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘കണ്ണപ്പ’. അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് കണ്ണപ്പയുടെ ടീം. ചിത്രത്തിൽ നായകനായി എത്തുന്ന വിഷ്ണു മഞ്ചുവി​ന്റെ ട്വിറ്റർ പേജിലൂടെ ആണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തി​ന്റെ ഒരു പോ​സ്റ്ററും പങ്കുവെച്ചിട്ടുണ്ട്. കണ്ണപ്പയിൽ എത്തുന്ന മോഹൻലാലി​ന്റെ രൂപത്തി​ന്റെ ചിത്രമാണ് പോ​സ്റ്ററിൽ ഉള്ളത്. എന്നാൽ നിഴലുപോലെ സർപ്രെെസ് രീതിയിൽ പൂർണ്ണമായും കഥാപാത്രത്തി​ന്റെ ലുക്ക് വെളിപ്പെടുത്താതെയാണ് പിറന്നാൾ പോ​സ്റ്റർ ഇറക്കിയിരിക്കുന്നത്. കണ്ണപ്പ സിനിമാ ടീമിൽ നിന്നും ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഹാപ്പി ബർത്ത്ഡേ നേരുന്നു കംപ്ലീറ്റ് ആക്ടർ ലാലേട്ടാ, എന്നാണ് പോ​സ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

വിഷ്ണു മഞ്ചു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘കണ്ണപ്പ’. വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻ ലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ വേഷമിടുന്നുണ്ട്. അക്ഷയ് കുമാർ തന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് പ്രഭാസ് കണ്ണപ്പ സെറ്റിൽ ജോയിൻ ചെയ്തത്. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോഴുള്ളത് അതി​ന്റെ അവസാന ഘട്ടത്തിലാണ് എന്നാണ് സൂചനകൾ.

ചിത്രത്തിൽ കാജൽ അ​ഗർവാളും എത്തുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. വിഷ്ണു മഞ്ചുവുമായി കാജൽ അഗർവാൾ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കണ്ണപ്പ. ‘മൊസഗല്ലു’ എന്ന ചിത്രത്തിൽ സഹോദരങ്ങൾ ആയിട്ടാണ് വിഷ്ണു മഞ്ചുവും കാജൽ അ​ഗർവാളും ആദ്യമായി ഒരുമിച്ചെത്തിയത്. ഇപ്പോർ ചിത്രത്തിൽഒരു പ്രധാന കഥാപാത്രമായിട്ടാണ് കാജൽ അഗർവാൾ എത്തുന്നത്.

പരമശിവന്റെ ഭക്തനായ ഭക്ത കണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിക്കൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കണ്ണപ്പ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വർഷം ശ്രീകാളഹസ്‌തീശ്വര ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. അന്ന് പ്രഖ്യാപിച്ചതുമുതൽ വലിയ ആവേശത്തിലാണ് പ്രേക്ഷകർ. തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തി​ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷെൽഡൻ ചൗ ആണ്. ആക്ഷൻ ഡയറക്‌ടർ ആയെത്തുന്നത് കേച ഖംഫക്‌ദീ ആണ്, കൂടെ കോറിയോഗ്രഫി ചെയ്യുന്നത് പ്രഭുദേവ ആണ് എന്നതും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here