കല്യാണി പ്രിയദർശനൊപ്പം നസ്‌ലിൻ എത്തുന്ന പുത്തൻ ചിത്രം : നിർമ്മാണം വേഫെറർ ഫിലിംസ്

0
123

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് പൂജയോടെ തുടക്കമായി. താരത്തി​ന്റെ നിർമ്മാണ കമ്പനിയുടെ ഏഴാമത്തെ ചിത്രം ആണിത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നീ താരങ്ങൾ നായികാ നായകന്മാരായി വേഷമിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൻ്റെ രചന , സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് അരുൺ ഡൊമിനിക് ആണ്.

 

View this post on Instagram

 

A post shared by Wayfarer Films (@dqswayfarerfilms)

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം വളരെ ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ഇവിടെ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരോട് പങ്കുവെച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം പോ​സ്റ്റിലൂടെ അഭ്യർത്ഥിച്ചു.

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നിമിഷ് രവി, എഡിറ്റർ ആയെത്തുന്നത് ചമൻ ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയി എത്തുന്നത് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി എന്നിവരാണ്. അഡീഷണൽ തിരക്കഥ നിർവ്വഹിക്കുന്നത് ശാന്തി ബാലചന്ദ്രൻ,

കൂടാതെ പ്രൊഡക്ഷൻ ഡിസൈനർ ആയി എത്തുന്നത് ബംഗ്ലാൻ.
കലാ സംവിധായകൻ ആയെത്തുന്നത് ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മെൽവി ജെ, അർച്ചന റാവു,

സ്റ്റിൽസ് – രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് – സുജിത്ത് സുരേഷ്, പിആർഒ – ശബരി

LEAVE A REPLY

Please enter your comment!
Please enter your name here