‘നദികളിൽ സുന്ദരി യമുന’ എപ്പോൾ എവിടെ സ്ട്രീമിങ് ചെയ്യും?

0
191

ധ്യാന്‍ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. സെപ്‌റ്റംബർ പതിനഞ്ചിന് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. വലിയ സ്വീകാര്യതാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അപ്‌ഡേഷനുകൾ പുറത്തു വന്നപ്പോൾ മുതൽ വലിയ ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. എന്നാൽ ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത് ചിത്രത്തിന്റെ ഒടിടി റിലീസ് എപ്പോഴാണെന്നാണ്. അതോടൊപ്പം എവിടെയാണ് നദികളിൽ സുന്ദരി യമുനയുടെ സ്ട്രീമിങ് എന്നും അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഇപ്പോഴിതാ ഇതെല്ലം സംബന്ധിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. റിപ്പോർട്ടിൽ പറയുന്നത് എച്ച്ആര്‍ ഒടിടിയാണ് നദികളിൽ സുന്ദരി യമുന സ്ട്രീമിങ് ചെയ്യുന്നതെന്നാണ്. അതോടൊപ്പം ഒടിടി റിലീസ് നാല് ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചിരിയുടെ ഉത്സവം തീര്‍ക്കാനാണ് നദികളില്‍ സുന്ദരി യമുന എത്തിയത്. വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ മോഷന്‍ പോസ്റ്റർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധ്യാൻ അജു കൂട്ടുകെട്ട് ചിത്രമായതിനാൽ തന്നെയും പ്രേക്ഷകരും ആവേശത്തിലാണ്.

Nadhikalil Sundari Yamuna | നദികളിൽ സുന്ദരി യമുന (2023) - Mallu Release |  Watch Malayalam Full Movies

കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണൂരിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് നദികളില്‍ സുന്ദരി യമുന പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്ന ഒന്നാണ്. ഫൈസൽ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നുത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

സിനിമയിൽ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. നു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം നൽകിയത്. എഡിറ്റർ-ഷമീർ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍,കല-അജയൻ മങ്ങാട്, മേക്കപ്പ് – ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ – സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ – പ്രിജിന്‍ ജെസി, പ്രോജക്‌ട് ഡിസെെന്‍ – അനിമാഷ്, വിജേഷ് വിശ്വം എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here