അറ്റ്ലീ ഹോളിവുഡിലേക്കോ? ആകാംഷയോടെ ആരാധകർ

0
225

ഷാരുഖാൻ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ജവാൻ’. തെന്നിന്ത്യൻ പ്രേക്ഷകർക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ അറ്റ്ലീ ആണ് ‘ജവാൻ’ സംവിധാനം ചെയ്തത്. അറ്റ്ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ജവാൻ’. ബോളിവുഡിലെ ആദ്യ സംരഭമെന്ന നിലയിൽ വമ്പൻ വിജയമാണ് ‘ജവാൻ’ സ്വന്തമാക്കിയത്. ഇപ്പോൾ അറ്റ്ലീയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. അറ്റ്ലീ ഹോളിവുഡിൽ സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്ന സൂചനകളാണ് ആരാധകരെ ആകാംഷയിലാക്കുന്നത്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സംവിധായകൻ തന്റെ സ്പാനിഷ് സിനിമയേക്കുറിച്ചു പറഞ്ഞത്. തനിക്കു ഹോളിവുഡിൽ നിന്നും ഒരു കാൾ ലഭിച്ചെന്നും, സ്പാനിഷിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചെന്നും അഭിമുഖത്തിൽ അറ്റ്ലീ പറയുന്നുണ്ട്. മനോബാല വിജയബാലൻ ഉൾപ്പെടെയുള്ള ട്രേഡ് അനലിസ്റ്റുകൾ എല്ലാവരും തന്നെ ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ അറ്റ്ലീ മറ്റൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സമൂഹ മാധ്യമമായ എക്‌സിൽ ഉൾപ്പെടെ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത് അറ്റ്ലീയുടെ സ്പാനിഷ് ചിത്രത്തിലെ നായകൻ ആരായിരിക്കും എന്നതാണ്. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ ആരാധകരെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ്.

അതേസമയം പ്രതീക്ഷയ്‌ക്കുമപ്പുറമുള്ള വിജയമാണ് ജവാൻ നേടിയെടുത്തത്. നയൻ‌താര, ദീപിക പദുകോൺ, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പ്രദർശനത്തിന് എത്തി ആഴ്ച്ചകൾക്കകം 900 കോടിക്കുമപ്പുറമാണ് ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ. താമസിയാതെ ആയിരം കോടി പിന്നിടുമെന്നാണ് വിവരങ്ങൾ. ജവാൻ ആഗോളതലത്തിലെ കണക്കനുസരിച്ച് 979..8 കോടിയിലേക്ക് ആണ് ഇപ്പോൾ ചിത്രം എത്തിയിരിക്കുന്നത്. 36 കോടി ആയിരുന്നു ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം നേടിയിരുന്നത്. ജവാൻ ഈ ആഴ്ച തന്നെ ആയിരം കോടി കടക്കുമെന്നാണ് ഇപ്പോഴത്തെ കളക്ഷൻ കണക്കുകളിൽ നിന്നും മനസിലാകുന്നത്.

 

View this post on Instagram

 

A post shared by Atlee (@atlee47)

ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാന് മുൻപിറങ്ങിയ പഠാനും കളക്ഷനിൽ 1000 കോടിയിൽ എത്തിയിരുന്നു. ഒരു ഇന്ത്യൻ ചിത്രത്തിന് ആദ്യത്തെ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആയിരുന്നു ജവാൻ 500 കോടിയിലൂടെ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here