ആരും വിളിച്ചുപോലും നോക്കാനില്ലാതെ, ഓർമ്മ നഷ്ടപ്പെട്ട് നടൻ ടി പി മാധവൻ

0
257

രുകാലത്ത് മലയാളസിനിമകളിടെ നിറസാന്നിധ്യമായിരുന്നു ടിപി മാധവൻ എന്ന നടൻ. എന്നാൽ ഇപ്പോൾ ഓർമ്മകൾ നഷ്ടപ്പെട്ട് ​ഗാന്ധിഭവനിൽ കഴിയുകയാണ് അറുന്നൂറോളം സിനിമകളിൽ വേഷമിട്ട ഈ നടൻ. താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

ഓണവുമായി ബന്ധപ്പെട്ട് ​ഗാന്ധിഭവൻ പങ്കുവെച്ച ഒരു വീഡിയോയിലാണ് നടനെകുറിച്ചുള്ള പുതിയ കാര്യങ്ങൾ അറിയുന്നത്. അമ്മയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പത്ത് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ഓർമ്മ നഷ്ടമായി ​ഗാന്ധിഭവനിൽ കഴിയുന്ന അദ്ദേഹത്തെ കാണാൻ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് അവിടെ സന്ദർശിച്ചതെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ വീഡിയോയിൽ പറയുന്നുണ്ട്.

പുതിയ വസ്ത്രം ധരിച്ച് ചാരുകസേരയിൽ ഇരിക്കുന്ന ടി പി മാധവൻ തന്റെ പഴയകാലം ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. എട്ട് വർഷത്തോളമായി അദ്ദേഹം ​ഗാന്ധിഭവനിലെ അന്തേവാസിയാണ്. അദ്ദേഹത്തി​ന്റെ അവസാനകാലം വരെ അവരെ സംരക്ഷിക്കുമെന്ന് ​ഗാന്ധിഭവൻ പറയുന്നുണ്ട്. തന്നെ കാണാൻ ആര് വരാനാണ്, ഇന്നലെ അച്ഛൻ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയെന്നും, ഓണം വളരെ ഗംഭീരമായിരുന്നെന്നുമാണ് വീഡിയോയിൽ അദ്ദേഹം പറയുന്നു.

ഈ എട്ടുവർഷത്തിനിടയിൽ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയിൽ നിന്ന് എത്തിയത് വളരെ കുറച്ചുപേരാണെന്നും, കൂടാതെ കെബി ഗണേഷ്‌കുമാർ ഇടക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടെന്നും ജാന്ധിഭവ​ന്റെ അധികൃതർ പറഞ്ഞു. നടൻ സുരേഷ് ഗോപി ഇടയ്ക്ക് അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങളൊക്കെ നൽകിയിരുന്നു. നടി ചിപ്പി, ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങിയ ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിട്ടുള്ളതെന്നും. ഒരുപാട് സഹപ്രവർത്തകരെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നെന്നും അവർ പറഞ്ഞു. എന്നാലിപ്പോൾ അതൊന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. ഈ ഓണത്തിനെങ്കിലും അദ്ദേഹത്തിനായി ഒരു ഫോൺ കോളെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

ഹരിദ്വാറിൽ തീർഥാടനത്തിന് പോയ നടൻ അവിടെവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കുറച്ച് സന്യാസിമാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് അസുഖം മെച്ചപ്പെട്ടപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചു. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ലോഡ്ജ് മുറിയിൽ ആരുമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകനായ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. അവിടെനിന്നും സുഖമായതിനുശേഷം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. പിന്നീടാണദ്ദേഹത്തിന് മറവിരോഗം ബാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here