‘ടർബോ’യിലെ ആ സീനുകൾ മമ്മൂക്കയെയും, കുറച്ച് മിഥുനെയും പറ്റിച്ച് എടുത്തതാണ് : വെെശാഖ്

0
123

ളരെ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന മമ്മൂക്ക ചിത്രമാണ് ‘ടർബോ’. പ്രേക്ഷകർക്ക് വളരെയധികം ആവേശം നൽകുന്ന ഒരു മാസ് ആക്ഷൻ ചിത്രമാണിത്. സിനിമയിൽ ടർബോ ജോസ് എന്ന കഥാപാത്രത്തി​ന്റെ ആദ്യ ഇ​ൻട്രൊ കാണിച്ചിരിക്കുന്നത് വളരെ സോഫ്റ്റായ രീതിയിലാണ്. രണ്ടാമത്തെ ഇൻട്രൊയാണ് വളരെ മാസ്സായ രീതിയിൽ കാണിച്ചിരിക്കുന്നത്. മമ്മൂക്കയുടെ കഥാപാത്രത്തെ പ്രേക്ഷകർക്ക് ഒന്ന് പിടികിട്ടാൻ വേണ്ടിയാണ് ആദ്യത്തെ ഇൻട്രോ സോഫ്റ്റാക്കിയതെന്നും അത് എഴുത്തുകാരനായ മിഥുൻ മാന്നുവൽ തോമസി​ന്റെ ബ്രില്യൻസാണെന്നും പറയുകയാണ് സംവിധായകണൻ വെെശാഖ്. എന്നാൽ രണ്ടാമത്തെ മാസ് ഇൻട്രോ മമ്മൂക്കയെയും മിഥുനെയും പറ്റിച്ച് എടുത്തതാണെന്നും വെെശാഖ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വെെശാഖി​ന്റെ വാക്കുകൾ…

”മമ്മൂക്കയുടെ ആദ്യത്തെ ഇൻട്രോ കുറച്ച് സോഫ്റ്റാക്കിയതിന് അതി​ന്റേതായ കാരണങ്ങളുണ്ട്. ആദ്യംതന്നെ മാസ്സ് ഇൻട്രോ കൊടുത്താൽ ആ കഥാപ്താരത്തെ പ്രേക്ഷകർക്ക് പിടികിട്ടാൻ കുറച്ചു ബുദ്ധിമുട്ടാകും. അതുകൊണ്ട് ആദ്യ ഇൻട്രോ സോഫ്റ്റാക്കണം എന്നുള്ളത് തിരക്കഥാകൃത്തായ മിഥുൻ മാന്വൽ തോമസി​ന്റെ ബ്രില്യൻസാണ്. എന്നാൽ രണ്ടാമത്തെ ഇൻട്രൊ ഞാൻ മാസ്സ് ആക്കി എടുത്തു. പക്ഷെ അതെടുത്തത് മിഥുനെ കുറച്ചു പറ്റിച്ചും, മമ്മൂക്കയെ കൂടുതൽ പറ്റിച്ചുമാണ്. ആ സീൻ അങ്ങനനെ വേണം എന്നുള്ളത് എ​ന്റെ താൽപര്യവും ഇഷ്ടവുമായിരുന്നു. അക്കാര്യം ചെറുതായി മിഥുനോട് പറഞ്ഞിരുന്നു. അപ്പോൾ, ഓക്കെ ചേട്ടന് അങ്ങനെ വേണമെങ്കിൽ ചേട്ട​ന്റെ പരിപാടി അവിടെ വെച്ചോളു എന്നൊക്കെ പറഞ്ഞു.

പക്ഷെ മമ്മൂക്കയ്ക്ക് ഒട്ടും അറിയില്ലായിരുന്നു. സെറ്റൊക്കെ കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചു, എന്താണ് ഈ സെറ്റപ്പൊക്കെയെന്ന്, അപ്പോൾ ഞാൻ പറഞ്ഞു പള്ളിപ്പെരുന്നാൾ ഒക്കെയല്ലെ അതി​ന്റെയാണെന്ന്. ചില ഷോട്ടുകൾ ഒക്കെ എടുക്കുമ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, ചുമ്മാ വന്ന് അടിച്ചാൽ പോരേയെന്ന്, അപ്പോൾ ഞാൻ പറഞ്ഞത് ചെറിയൊരു പരിപാടിയുണ്ടെന്ന് മാത്രമാണ്. പിന്നെ എല്ലാം എടുത്തത് ചെറിയ ചെറിയ ഷോട്ടുകൾ ആയിട്ടാണ് . അപ്പോൾ മമ്മൂക്കയ്ക്ക് മനസിലായില്ല.”

സിനിമയിൽ മമ്മൂക്കയുടെ ഈ രണ്ടാമത്തെ ഇൻട്രോയ്ക്ക് വമ്പൻ കെെയ്യടി ആയിരുന്നു ലഭിച്ചിരുന്നത്. ചിത്രമിറങ്ങി നാല് ദിവസത്തിനുള്ളിൽ 52 .11കോടി രൂപ കളക്ട് ചെയ്തതുകൊണ്ട് ടർബോ ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുകയാണ്. മെയ് 23 നായിരുന്നു ചിത്രം ലോകത്തെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. എഴുപതോളം രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here