കന്നഡ സൂപ്പര്‍താരം ദർശൻ ഉൾപ്പെട്ട കൊലപാതകക്കേസ് വലിയ വിവാദമാകുന്ന സാഹചര്യത്തിൽ താരത്തിന്റെ മാനേജർ ശ്രീധറിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ നടന്‍റെ ഫാം ഹൗസിലാണ് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീധര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതക കേസില്‍ നടന്‍ ദര്‍ശന്‍ അറസ്റ്റിലായ അവസ്ഥയില്‍ ഈ ശ്രീധറിന്‍റെ മരണവാർത്തയക്ക് ഏറെ പ്രധാന്യം നേടുകയാണ്.
ദർശൻ കാര്യങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്യുകയും നടന്‍റെ സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്ന ആളാണ് ശ്രീധർ. താന്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്ന് വിവരിക്കുന്ന വീഡിയോ ചെയ്തിട്ടാണ് ശ്രീധർ ആത്മഹത്യ ചെയ്തത്. ഒപ്പം ആത്മഹത്യകുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യ എന്നത് തന്‍റെ മാത്രം തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്‍റെ പേരില്‍ തന്‍റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും വീഡിയോയില്‍ ശ്രീധര്‍ പറയുന്നുണ്ട്.
ദർശൻ ഉൾപ്പെട്ട രേണുക സ്വാമി വധക്കേസും ശ്രീധറിന്‍റെ ആത്മഹത്യയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ പോലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍താരം ഉള്‍പ്പെട്ട കേസ് എന്നതിനാല്‍ തന്നെ രേണുക സ്വാമി വധക്കേസ് മാധ്യമ ശ്രദ്ധയിൽ പ്രാധാന്യമേറെയാണ്.
കന്നഡ സിനിമാ വ്യവസായത്തിലെ “ചലഞ്ചിംഗ് സ്റ്റാർ”, ഡി ബോസ് എന്നെല്ലാം വിളിക്കപ്പെടുന്ന ദർശൻ കഴിഞ്ഞാഴ്ചയാണ് രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ദർശന്‍റെ സുഹൃത്ത് നടി പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി മോശമായ സന്ദേശങ്ങൾ അയച്ചതിന് അയാളെ തല്ലിക്കൊന്നു എന്നതാണ് ദർശനെതിരെയുള്ള കേസ്. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും കൊലപ്പെടുത്താനും ദർശൻ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
രേണുകാ സ്വാമിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം പുറത്തുവരാതിരിക്കാനാനുള്ള ഗുഢാലോചനയുടെ ഭാഗമാണ് ശ്രീധറിന്‍റെ മരണം എന്ന ആരോപണം ഇതിനോടകം കന്നഡ മാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ദര്‍ശന്‍റെ അറസ്റ്റിന് പിന്നിലെ കന്നഡ സിനിമയിലെ വന്‍ താരങ്ങളായ കിച്ച സുദീപ്, ഉപേന്ദ്ര എന്നിവര്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കന്നഡ സിനിമയിലെ ഒരുപാട് പിടിപാടുള്ള നടനാണ് ദർശൻ എന്നും, അതുകൊണ്ട് അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടികകാട്ടിയിരുന്നു.